കൊപ്പെല്‍ (ടെക്‌സാസ്): ചിക്കാഗോ സിറോ മലബാര്‍ രൂപതയിലെ ഡാലസ് റീജന്‍ , മാര്‍ച്ച് 14, 15, 16 തീയതികളില്‍ ഒക്ലഹോമയില്‍ വച്ച് നടത്തുന്ന ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിന്റെ (ഐപിഎസ്എഫ് 2014) കിക്ക് ഓഫ് കൊപ്പെല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ നടന്നു. ഒക്ലഹോമ സിറ്റി ഹോളിഫാമിലി ദേവാലയമാണ് ഫെസ്റ്റിനു ആതിഥേയരാകുന്നത്.
സെന്റ് അല്‍ഫോന്‍സാ ദേവാലയ വികാരി ഫാ. ജോണ്‍സ്റ്റി തച്ചാറ പ്രാര്‍ഥനയൊടെ തുടങ്ങിയ ചടങ്ങില്‍ ഒക്ലഹോമയില്‍ നിന്നെത്തിയ ഭാരവാഹികളെ പരിചയപ്പെടുത്തി. റീജണല്‍ തലത്തില്‍ ഒക്ലഹൊമയിലെയും ടെക്‌സാസിലെയും പാരീഷുകള്‍ പങ്കെടുത്തു നടത്തുന്ന സ്‌പോര്‍ട്‌സ് ഫെസ്റ്റിന്റെ ലക്ഷ്യങ്ങളെ പറ്റി വിവരിച്ചു.
തുടര്‍ന്ന് ഐപിഎസ്എഫ് റീജണല്‍ കോഓര്‍ഡിനേറ്റര്‍ സിബിമോന്‍ എം മൈക്കിളില്‍ നിന്ന് പ്രത്യേക പ്രമോഷണല്‍ ഫ്‌ലയര്‍ ഏറ്റു വാങ്ങി ഐപിഎസ്എഫ് 2014 ന്റെ കിക്ക് ഓഫ് നിര്‍വഹിച്ചു. ഇടവക കോഓര്‍ഡിനേറ്റര്‍ പോള്‍ സെബാസ്ട്യന്‍, ഒക്ലഹോമയില്‍ നിന്നെത്തിയ മറ്റു പ്രതിനിധികളായ ജോസ് ഫിലിപ്പ് (ഗെയിംസ് കോകോഓര്‍ഡിനേറ്റര്‍ ) ആന്‍ ഫിലിപ്പ്, ആന്‍ജലിന്‍ സിബിമോന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
സിസിഡി വിദ്യാര്‍ഥി കളും, യുവജനങ്ങളും , ഇടവക സമൂഹവും ചടങ്ങില്‍ പങ്കെടുത്തു. റീജനിലെ യുവജനങ്ങളുടെ വന്‍സഹകരണത്തോടെയാണ് ഐപിഎസ്ഇഫ് നടക്കുക. പരിപാടിയുടെ വിജയത്തിനായി പ്രത്യേക പ്രമോഷണല്‍ വീഡിയോ പ്രദര്‍ശനവും വേദിയില്‍ നടന്നു. അഭ്യൂദകാംഷികള്‍ക്കു വിവിധ സ്‌പോര്‍ട്‌സ് മത്സരങ്ങളുടെ പ്രൈസുകള്‍ സ്‌പോണ്‌സര്‍ ചെയ്യാനുള്ള അവസരവുമൊരുക്കിയിട്ടുണ്ട്. ദൂരെ നിന്നും ഫെസ്റ്റിനായി ഒക്ലഹോമ സിറ്റിയില്‍ വരുന്നവര്‍ക്ക് മാരിയൊട്ട് ഹോട്ടലിന്റെ ഡിസ് കൌണ്ടെട് റേറ്റ് താമസ സൌകര്യവുമുണ്ട്. വിശദ വിവരങ്ങള്‍ക്ക് സംഘാടകരുമായി ബന്ധപ്പെടുക.
Comments