ഷിക്കാഗോ: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ (നോര്‍ത്ത് അമേരിക്ക) ദേശീയ സമിതി, ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ പുതിയ വികാരി ജനറാള്‍മാരായി തെരഞ്ഞെടുത്ത ഫാ. അഗസ്റ്റിന് പാലയ്‌ക്കാപ്പറമ്പിലിനേയും, ഫാ. തോമസ് മുളവനാലിനേയും അനുമോദിച്ചു. എസ്.എം.സി.സി ദേശീയ പ്രസിഡന്റ് സിറിയക് കുര്യന്‍ മാളിയേക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ യോഗത്തിലാണ് എസ്.എം.സി.സി ഡയറക്‌ടര്‍ കൂടിയായ ഫാ. അഗസ്റ്റിന് പാലയ്‌ക്കാപ്പറമ്പിലിനേയും കെ.സി.സി.എന്‍.എ സ്‌പികിച്വല്‍ ഡയറക്‌ടറായ ഫാ. തോമസ് മുളവനാലിനേയും, പ്രത്യേക ദൈവ നിയോഗത്താല്‍ ലഭിച്ച പുതിയ സ്ഥാനലബ്‌ദിയില്‍ അനുമോദിച്ചത്.
ക്രിസ്‌തുവിന്റെ രക്ഷാകരദൗത്യം സഭയുടെ വളര്‍ച്ചയിലൂടെ പൂര്‍ണ്ണത കൈവരുവാന്‍ സഭയുടെ പ്രവര്‍ത്തനങ്ങളിലും, രൂപതയുടെ വളര്‍ച്ചയിലും ശക്തമായ അത്മായ സാന്നിധ്യമായി മാറിയ എസ്.എം.സി.സിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനവഴികളില്‍ ഫാ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍ നല്‍കിയ നിസ്‌തുലമായ സേവനങ്ങളെ എസ്.എം.സി.സി പ്രസിഡന്റ് സിറിയക് കുര്യന്‍ എടുത്തുപറയുകയുണ്ടായി. തുടര്‍ന്ന് സംസാരിച്ച എസ്.എം.സി.സി വൈസ് പ്രസിഡന്റ് ജോര്‍ജുകുട്ടി പുല്ലാപ്പള്ളി, എസ്.എം.സി.സിയുടെ അത്മായ ശാക്തീകരണം സ്വാസ്ഥ്വമാക്കുന്നതിനും, രൂപതയുടെ പ്രവര്‍ത്തനങ്ങളില്‍ എസ്.എം.സി.സിക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കുന്നതിനുമുള്ള അഗസ്റ്റിനച്ചന്റെ സേവനങ്ങളെ പ്രത്യേകം പരാമര്‍ശിച്ചു.
അമേരിക്കയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള എസ്.എം.സി.സി ചാപ്‌റ്റേഴ്‌സിനെ പ്രതിനിധീകരിച്ച് എസ്.എം.സി.സി വൈസ് പ്രസിഡന്റുകൂടിയായ ബോസ് കുര്യന്‍ (ഹൂസ്റ്റണ്‍), എസ്.എം.സി.സി ബോര്‍ഡ് ചെയര്‍മാന്‍ മാത്യു തോയലില്‍ (ന്യൂയോര്‍ക്ക്), ട്രഷറര്‍ സിജില്‍ പാലയ്‌ക്കലോടി (സാന്‍ഫ്രാന്‍സിസ്‌കോ), ജോ. ട്രഷറര്‍ മാത്യു ചാക്കോ (ലോസ്‌ആഞ്ചലസ്), എല്‍സി വിതയത്തില്‍ (ബോസ്റ്റണ്‍), മാത്യു പൂവന്‍ (ഫ്‌ളോറിഡ), ബനീജ ആന്റണി (ഹൂസ്റ്റണ്‍), ജയിംസ് കുരീക്കാട്ടില്‍ (ഡിട്രോയിറ്റ്), ബാബു ചാക്കോ (ഹൂസ്റ്റണ്‍) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
എസ്.എം.സി.സി ജനറല്‍ സെക്രട്ടറി അരുണ്‍ ദാസ് (ഡിട്രോയിറ്റ്) യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു. ഫെബ്രുവരി എട്ടിനാണ് ഫാ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പിലും, ഫാ. തോമസ് മുളവനാലും ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ പുതിയ വികാരി ജനറാള്‍മാരായി സ്ഥാനം ഏറ്റെടുക്കുന്നത്. ജയിംസ് കുരീക്കാട്ടില്‍ (ചെയര്‍, എസ്.എം.സി.സി പബ്ലിക് റിലേഷന്‍ കമ്മിറ്റി) അറിയിച്ചതാണിത്.
Comments