You are Here : Home / USA News

സെന്റ്‌ തോമസ്‌ സീറോ മലബാര്‍ മിഷന്‍ വെസ്റ്റ്‌ ചര്‍ച്ച്‌ ബില്‍ഡിംഗ്‌ ഫണ്ട്‌ ടിക്കറ്റ്‌ വില്‍പ്പനയുടെ ഉദ്‌ഘാടനം നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, January 13, 2014 12:02 hrs UTC

 

ടൊറന്റോ: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ മിഷന്‍ വെസ്റ്റ്‌ ചര്‍ച്ച്‌ നിര്‍മ്മാണത്തിനുള്ള ധനശേഖരണാര്‍ത്ഥം നടത്തുന്ന കേരളാ എക്‌സ്‌പ്രസ്‌ ഷോയുടെ ടിക്കറ്റ്‌ വില്‍പ്പനയുടെ ഉദ്‌ഘാടനം ജനുവരി അഞ്ചാം തീയതി കുര്‍ബാനയ്‌ക്കുശേഷം നടത്തപ്പെട്ടു. വികാരി റവ.ഡോ. ജോസ്‌ കല്ലുവേലില്‍ ആദ്യ ടിക്കറ്റുകള്‍ പരിപാടിയുടെ സ്‌പോണ്‍സര്‍മാര്‍ക്ക്‌ നല്‍കി ഉദ്‌ഘാടനം ചെയ്‌തു.

ഈ ഷോയുടെ മെഗാ സ്‌പോണ്‍സര്‍ ഹോളി ഫാമിലി വെല്‍നെസ്‌ സെന്ററിനുവേണ്ടി കുര്യന്‍ മാത്യു ടിക്കറ്റുകള്‍ ഏറ്റുവാങ്ങി. ഗ്രാന്റ്‌ സ്‌പോണ്‍സര്‍മാരായി ഡോ. സണ്ണി ജോണ്‍സണ്‍ മെഡിക്കല്‍ റിസര്‍ച്ച്‌ അസോസിയേറ്റ്‌ ഇന്‍കിനുവേണ്ടി ത്രേസ്യാമ്മ ജോണ്‍സണും , ചോയ്‌സ്‌ ഹോം റിയല്‍റ്റിയിലെ റ്റോമി കോക്കാടനും, ഗോള്‍ഡ്‌ സ്‌പോണ്‍സര്‍മാരായ എഡ്വേര്‍ഡ്‌ ജോണ്‍സന്റെ ജോളി ജോസഫും, റൈറ്റ്‌ അറ്റ്‌ ഹോം റിയല്‍റ്റിയിലെ ഫ്രാന്‍സീസ്‌ ഔസേഫും ടിക്കറ്റുകള്‍ ഏറ്റുവാങ്ങി.

പാരീഷ്‌ സെക്രട്ടറി സാബു ജോര്‍ജ്‌ ഉദ്‌ഘാടന പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.