ഡാളസ് : നോര്‍ത്ത അമേരിക്ക യൂറോപ്പ് ഭദ്രാസനാതിര്‍ത്തിയില്‍പ്പെട്ട മാര്‍ത്തോമാ ഇടവകകളില്‍ നിന്നും മാര്‍ത്തോമാ സഭയുടെ പരമോന്നത സമിതിയായ സഭാമണ്ഡലത്തിലേക്ക് തിരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. ജനുവരി 15ന് മുമ്പായി സഭാ ഭരണഘടന 77-#ാ#ം വകുപ്പനുസരിച്ച് അര്‍ദരായ വോട്ടര്‍മാരുടെ പേരു വിവരം പരസ്യപ്പെടുത്തണമെന്ന മെത്രാപ്പോലീത്ത കല്പന വഴി ഇടവകകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
സ്വകാര്യമായോ, പരസ്യമായോ മദ്യമോ, ലഹരിപദാര്‍ത്ഥങ്ങളോ ഉപയോഗിക്കുന്നവരെ മണ്ഡലാംഗമായി തിരഞ്ഞെടുക്കുന്നതിന് യാതൊരു കാരണവശാലും ഇടവകാംഗങ്ങള്‍ അനുവദിക്കരുതെന്ന് കര്‍ശനമായ നിര്‍ദ്ദേശമാണ് മാര്‍ത്തോമാ സഭയുടെ പരമാദ്ധ്യക്ഷന്‍ ഡിസംബര്‍ 10ന് ഇടവകള്‍ക്ക് അയച്ച 183-#ാ#ം നമ്പര്‍ കല്പനയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
മണ്ഡലം തിരഞ്ഞെടുപ്പു നടക്കുമ്പോള്‍ അനാവശ്യമായ സ്വഭാവഹത്യ, വിഭാഗീയത എന്നിവ ഓഴിവാക്കുന്നതിനും, അര്‍ഹതപ്പെട്ടവരെ വിജയിപ്പിക്കുന്നതിനും പ്രാര്‍ത്ഥനാപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തണമെന്ന് മാര്‍ത്തോമാ വിശ്വാസികളെ അഭിവന്ദ്യ ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്താ ഗുണദോഷിച്ചു.
Comments