സിയാറ്റില്‍ : ഇന്ത്യ വംശജയും, സോഷ്യലിസ്റ്റുമായ ക്ഷേമാ സാവന്ത് സിയാറ്റില്‍ സിറ്റി കൗണ്‍സില്‍ മെമ്പറായി ജനുവരി 6 തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
100 വര്‍ഷത്തെ ചരിത്രത്തില്‍ സിയാറ്റില്‍ സിറ്റി കൗണ്‍സിലില്‍ ആദ്യമായാണ് ഒരു സോഷ്യലിസ്റ്റ് ജയിച്ചു കയറിയത്.
സിയാറ്റില്‍ സിറ്റിയില്‍ 16 വര്‍ഷത്തെ പാരമ്പര്യമുള്ള രാഷ്ട്രീയ പ്രതിയോഗിയെ അട്ടിമറിച്ച് ക്ഷേമനേടിയ വിജയം രാഷ്ട്രീയ നിരീക്ഷകരില്‍ അത്ഭുതം ഉളവാക്കി.
41 വയസ്സുള്ള ക്ഷേമ കമ്മ്യൂണിറ്റി കോളേജിലെ മുന്‍ പ്രൊഫസറാണ്.
പൂനയില്‍ ജനിച്ചു ബോംബെയില്‍ വളര്‍ന്ന ക്ഷേമ ബോംബെ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയിട്ടുള്ളത്.
2010 ലാണ് യു.എസ്സ്. പൗരത്വം ലഭിച്ചത്.
പാവപ്പെട്ടവരുടെയും മര്‍ദിതരുടേയും അവകാശങ്ങള്‍ക്കു വേണ്ടി നിലകൊണ്ട് ക്ഷ്മ നിലവിലുള്ള സാമ്പത്തിക അസമത്വങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. സിയാറ്റിലെ ഇന്ത്യക്കാര്‍ ക്ഷേമയുടെ പ്രവര്‍ത്തനങ്ങളെ ആം ആദ്മി മൂവ്‌മെന്റിനോടാണ് ഉപമിച്ചത്. മൈക്രോ സോഫ്റ്റ് എന്‍ജിനീയറായ വിവേകാണ് ഭര്‍ത്താവ്. സത്യപ്രതിജ്ഞ ചടങ്ങിനുശേഷം നടത്തിയ പ്രസ്താവനയാണ് തൊഴിലാളികളുടെ കുറഞ്ഞ വേതനം 15 ഡോളറായി ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് ക്ഷേമ പറഞ്ഞു.
Comments