ഇന്‍ഡ്യ ഒരു പോളിയോ വിമുക്ത രാജ്യമാണെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിക്കുമ്പോള്‍, ഈ വലിയ ഉദ്യമത്തിന് വേണ്ടി വളരെ കഷ്ടപ്പെട്ട പലരെയും നമുക്ക് സ്‌മരിക്കേണ്ടതുണ്ട്. ഇവരുടെയൊക്കെ അശ്രാന്ത പരിശ്രമമില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷെ ഞാനോ നമ്മളില്‍ ആരെങ്കിലുമോ ഒക്കെ ഈ രോഗത്തിന് അടിമപ്പെട്ടു പോയേനെ.
ജോനാസ് സാക്ക് (Jonas Salk) എന്ന അമേരിക്കന്‍ മെഡിക്കല്‍ റിസേര്‍ച്ചര്‍ ആണ് ആദ്യമായി പോളിയോ തടയുവാനുള്ള വാക്‌സീന്‍ കണ്ടുപിടിച്ചത്. അദ്ദേഹം തന്റെ കണ്ടുപിടുത്തം ലോകത്തിന് തന്റെ സംഭാവനയായി കൊടുത്തു എന്നതാണ് അതിലും വലിയ സംഭവം. ഒരിക്കല്‍ അദ്ദേഹത്തോട് പോളിയോ വാക്‌സീന്റെ ഉടമസ്ഥാവകാശത്തെപറ്റി (പേറ്റന്റ്) ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു.
`സൂര്യന് ആരെങ്കിലും ഉടമസ്ഥാവകാശം എടുക്കുമോ?` "There is no patent. Could you patent the sun?"
ഈ വലിയ മനുഷ്യന്റെ ലോകത്തിന് നന്മ വരുവാനുള്ള ഈ കരുതല്‍ ഒന്ന് കൊണ്ട് മാത്രമാണ് 59 വര്‍ഷങ്ങള്‍ക്കു ശേഷമെങ്കിലും ലോകത്തില്‍ നിന്ന് ഈ രോഗത്തെ തുടച്ചു നീക്കുവാന്‍ സാധ്യമായത്. അദ്ദേഹം സ്വന്ത ലാഭത്തിന് വേണ്ടി പേറ്റന്റ് എടുത്തിരുന്നെങ്കില്‍ ഇന്നും നമ്മളില്‍ പലരും ഈ രോഗത്തിന് അടിമയായിരുന്നേനെ.
ലോകത്ത് വസൂരി കഴിഞ്ഞ് തുടച്ചുനീക്കുവാന്‍ കഴിഞ്ഞു എന്ന് പറയപ്പെടുന്ന ഒരേയൊരു രോഗവും ഇത് മാത്രമാണ്.
ജോനാസ് സാക്കിനെപ്പോലെ നിസ്വാര്‍തമായ സേവന തല്‍പ്പരത ഒന്ന് കൊണ്ടുമാത്രമേ ലോകത്തിന്റെ മുഖം മാറ്റാന്‍ സാധ്യമാകൂ. വൈദ്യ ശാസ്‌ത്രത്തിലെ ഓരോ പ്രശ്‌നങ്ങള്‍ക്കും ഉത്തരം കണ്ടെത്താന്‍ പ്രയത്‌നിക്കുന്ന ഓരോരുത്തര്‍ക്കും അവരവരുടെ മേഖലകളില്‍ വിജയം കണ്ടെത്താന്‍ ജഗദീശ്വരന്‍ സാഹായിക്കട്ടെയെന്നു പ്രാര്‍ഥിക്കുകയും ചെയ്യുന്നു.
Thanks
Cherian Jacob
Comments