You are Here : Home / USA News

നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക്‌ കടന്നു; രാജീവ്‌ ജോസഫ്‌ അവശനിലയില്‍

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Tuesday, January 14, 2014 04:52 hrs UTC

ന്യൂഡല്‍ഹി: വിദേശ ഇന്ത്യാക്കാരുടെ വോട്ടവകാശം ഓണ്‍ലൈന്‍ വഴിയോ തപാല്‍ വഴിയോ നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഡല്‍ഹിയില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ രാജീവ്‌ ജോസഫ്‌ അവശനിലയിലായതായി മീഡിയാ കോഓര്‍ഡിനേറ്റര്‍ സാജന്‍ ജോസ്‌ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

നിരാഹാര സമരം 8 ദിവസം പിന്നിട്ടിട്ടും കേന്ദ്ര ഗവണ്മെന്റിന്റെ ഭാഗത്തുനിന്നും യാതൊരുവിധ നടപടികളോ മറുപടിയോ ഉണ്ടായിട്ടില്ല. അവശനിലയില്‍ ജന്തര്‍ മന്തര്‍ റോഡില്‍ കിടക്കുന്ന രാജീവിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കുവാന്‍ പോലും കേന്ദ്ര ഗവണ്മെന്റ്‌ ഇതുവരെ തയ്യാറായിട്ടില്ല. സമരത്തിനു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചെത്തുന്നവരെ പിന്‍തിരിപ്പിക്കുവാനുള്ള കുത്സിത ശ്രമങ്ങളാണ്‌ ചില രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും എം.പി മാരും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌.

സമര മുഖത്തുനിന്നും മാധ്യമങ്ങളെ അകറ്റിനിര്‍ത്തുവാന്‍ ഡല്‍ഹിയിലെ കേരള ഹൗസ്‌ കേന്ദ്രീകരിച്ചു രാഷ്ട്രീയ നേതാക്കള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്‌. എന്തൊക്കെ പ്രതിബന്ധങ്ങള്‍ ഉണ്ടായാലും വിജയം വരെ നിരാഹാര സമരം തുടരുമെന്നും രാജീവ്‌ ജോസഫ്‌ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള പ്രവാസി സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും രാജീവിന്‌ പിന്തുണ നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചു. 


 

    Comments

    Madhu Kumar Menon January 14, 2014 05:29

    Online voting is not at all possible. Postal Vote is applicable only to people on election duty and in armed forces. There is no substance in this strike and Rajeev should end his strike. In India elections are for on the constituency wise...so not at all possible...different ballot papers for different constituencies. it is nt at practical


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.