ന്യൂയോര്‍ക്ക്: സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്കാ പള്ളിയുടെ കുടുംബദിനാഘോഷം മെറിക്കിലുള്ള ക്യൂര്‍ ഓഫ് ആര്‍സ് ഓഡിറ്റോറിയത്തില്‍ വെച്ച് ജനുവരി 11-ന് വൈകുന്നേരം ആഘോഷിച്ചു. വികാരി ഫാ. ലിഗോറി ജോണ്‍സണ്‍ ഫിലിപ്പ്‌സിന്റെ പ്രാര്‍ത്ഥനയോടുകൂടി പരിപാടികള്‍ ആരംഭിച്ചു. ഫാ. സണ്ണി മാത്യു മുഖ്യാതിഥിയായി സന്ദേശം നല്‍കി. കുടുംബത്തിന്റെ വിജയത്തിനായി പരസ്‌പരം ദാനമായിത്തീരേണ്ടതിന്റെ പ്രധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. സ്വാര്‍ത്ഥത വെടിഞ്ഞ് പരസ്‌പര സഹായത്തില്‍, പരിപൂര്‍ണ്ണമായ സ്‌നേഹത്തിലും ദൈവ വിശ്വാസത്തിലും അടിയുറച്ച കുടുംബങ്ങള്‍ കെട്ടിപ്പെടുക്കണമെന്ന് അദ്ദേഹം ഉത്‌ബോധിപ്പിച്ചു.
സെന്റ് മേരീസ് ക്വയര്‍, യൂത്ത് ക്വയര്‍ എന്നിവരുടെ സ്വര്‍ഗ്ഗീയ മാധുര്യമേറുന്ന ഗാനാലാപനത്തോടെ പരിപാടികള്‍ മുന്നോട്ടുനീങ്ങി. ബൈബിള്‍ കഥകളെ ആസ്‌പദമാക്കിയുള്ള നൃത്തനൃത്യങ്ങള്‍, നാടകങ്ങള്‍ തുടങ്ങിയവയുടെ കലാപരവും ഹൃദ്യവുമായ അവതരണം കാണികളെ ആനന്ദിപ്പിച്ചു. ഇന്നത്തെ തലമുറയും യേശുക്രിസ്‌തുവുമായുള്ള സംവാദം വേദപഠന വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചത് പ്രത്യേകം ശ്രദ്ധേയമായി.
ഫാ. ജോയി ചെങ്ങളന്‍ ഓടക്കുഴല്‍ വായിച്ച് കാണികളെ സംഗീത ലഹരിയില്‍ ആറാടിച്ചു. സ്‌നേഹവിരുന്നോടുകൂടി പരിപാടികള്‍ സമാപിച്ചു.
കാതറീന്‍ പട്ടേട്ട്, മിനിമോള്‍ ബെന്നി, ജിബു ജോര്‍ജ്, ജെ. ജയിംസ് തോമസ്, ജോസ് മഠത്തിക്കുന്നേല്‍, വികാരി ലിഗോറി ജോണ്‍സണ്‍ ഫിലിപ്പ്‌സ് എന്നിവരുടെ നേതൃത്വത്തിലാണ് കുടുംബദിനാഘോഷം നടന്നത്. ഫോട്ടോ: മാത്യു മഞ്ചേരില്‍, മാത്യു ചേട്ടന്‍.
Comments