ഹൂസ്റ്റണ്‍ : റാന്നി അസോസിയേഷന്റെ (എച്ച്ആര്‍എ) ആഭിമുഖ്യത്തില്‍ ക്രിസ്തുമസ്- പുതുവത്സരസംഗമം ജനുവരി 25ന് ശനിയാഴ്ച വൈകുന്നേരം 5 മണിയ്ക്ക് സ്റ്റാഫോര്‍ഡിലുള്ള സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ഹാളില്‍ വച്ച് നടത്തപ്പെടുന്നതാണ്.
പ്രസിഡന്റ് ജോയി മണ്ണിലിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന കുടുംബസംഗമത്തില്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക വികാരി റവ. കൊച്ചുകോശി ഏബ്രഹാം ഡീക്കണ്‍ ജീക്കു കുര്യാക്കോസ്(ക്‌നായി ഡയോസിസ്) എന്നിവര്‍ പുതുവത്സര സന്ദേശങ്ങള്‍ നല്‍കുന്നതാണ്.
വിവിധ കലാപരിപാടികള്‍ സംഗമത്തിന് മാറ്റുകൂട്ടും. ഹൂസ്റ്റണിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ റാന്നി നിവാസികളെയും ഈ കുടുംബസംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു. സമ്മേളനത്തിനുശേഷം സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജോയി മണ്ണിന്‍(പ്രസിഡന്റ്)- 281-745-1459
റെജി ചിറയില്‍(വൈസ് പ്രസിഡന്റ്) -281-414-0721
റോയി തീയാടിക്കല്‍(വൈസ് പ്രസിഡന്റ്)- 832-768-2860
ഷിജു തച്ചനാലില്‍(സെക്രട്ടറി)-281-736-5413
ജീമോന്‍ റാന്നി(ട്രഷറര്‍)- 407-718-4805
ജിന്‍സി കിഴക്കേതില്‍(ജോ.സെക്രട്ടറി)- 832-278-9858
Comments