You are Here : Home / USA News

ലിജു പോളിന്‌ ശെമ്മാശ പട്ടം ലഭിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, January 20, 2014 04:14 hrs UTC

 

ന്യൂജേഴ്‌സി: ഓക്‌പാര്‍ക്ക്‌ സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി പള്ളി ഇടവകാംഗം ലിജു പോളിന്‌ ജനുവരി നാലാം തീയതി ശനിയാഴ്‌ച മാര്‍ത്തോമാ സഭയുടെ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭി. യല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനി ശെമ്മാശപട്ടം നല്‍കി. അഭിവന്ദ്യ തീത്തോസ്‌ തിരുമേനിയുടെ പത്താം സ്ഥാനാരോഹണ വാര്‍ഷികത്തോടനുബന്ധിച്ച്‌ ന്യൂജേഴ്‌സി, പരാമസ്‌ സെന്റ്‌ മേരീസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ നടന്ന വിശുദ്ധ കുര്‍ബാനമധ്യേ ആണ്‌ പട്ടംകൊട ശുശ്രൂഷ നടന്നത്‌.

ജനുവരി 12-ന്‌ ഞായറാഴ്‌ച ഓക്‌പാര്‍ക്ക്‌ സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ ഡീക്കന്‍ ലിജു പോളിന്‌ സ്വീകരണം നല്‍കി. വി. കുര്‍ബാനയ്‌ക്കുശേഷം നടന്ന അനുമോദന സമ്മേളനത്തില്‍ വികാരി റവ.ഫാ. തോമസ്‌ കറുകപ്പടി അധ്യക്ഷതവഹിച്ചു. വൈസ്‌ പ്രസിഡന്റ്‌ ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത്‌, മേഴ്‌സി സ്‌കറിയ, വിന്‍സി മാണി, ഫെബിന്‍ ഓലിക്കര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഇടവകയുടെ പ്രശംസാ ഫലകം വികാരി റവ.ഫാ. തോമസ്‌ കറുകപ്പടി ഡീക്കന്‍ ലിജു പോളിന്‌ നല്‍കി. സെക്രട്ടറി മനോജ്‌ ഏലിയാസ്‌ നന്ദി പ്രകാശിപ്പിച്ചു.

പെരുമ്പാവൂര്‍ പുല്ലുവഴിയിലുള്ള പൂക്കുന്നേല്‍ കുടുംബാംഗം പൂക്കുന്നേല്‍ റവ.ഫാ. പോള്‍ പി. ഐസക്കിന്റേയും ഓലപ്പുരയില്‍ ഏലിയാമ്മയുടേയും ഏക പുത്രനാണ്‌ ഡീക്കന്‍ ലിജു പോള്‍. തിരുവല്ല മാര്‍ത്തോമാ കോളജില്‍ നിന്ന്‌ ബി.എ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും, കേരളാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ എം.എ സോഷ്യോളജി ബിരുദാനന്തര ബിരുദവും നെബ്രാസ്‌കാ സെന്റ്‌ ഏലിയാസ്‌ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന്‌ എസ്‌.ടി.എല്‍ പഠനവും പൂര്‍ത്തിയാക്കി. കംപ്യൂട്ടര്‍ സിസ്റ്റം മാനേജ്‌മെന്റില്‍ ഡിപ്ലോമയും, അപ്ലൈഡ്‌ സയന്‍സില്‍ അസോസിയേറ്റ്‌ ഡിഗ്രിയും പൂര്‍ത്തിയാക്കി. ഇപ്പോള്‍ റേഡിയോ തെറാപ്പിസ്റ്റായി ജോലി ചെയ്യുന്നു. ഏഷ്യാനെറ്റിന്റേയും, ജയ്‌ഹിന്ദ്‌ ടിവിയുടേയും ന്യൂസ്‌ റീഡറായി പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ ജോളി കളത്തൂര്‍മൂഴി കൊച്ചുമണ്ണില്‍ കുടുംബാംഗമാണ്‌. ഏക മകന്‍ സുമിത്‌ ഒമ്പതാം ക്ലാസ്‌ വിദ്യാര്‍ത്ഥിയാണ്‌. ഷെവലിയാര്‍ ജെയ്‌മോന്‍ കെ. സ്‌കറിയ അറിയിച്ചതാണിത്‌.

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.