ഫിലഡല്‍ഫിയ: ഫൊക്കാനാ യുവ മേള'14 (ഫൊക്കാനാ യൂത്ത് ഗാലാ'14) ഫിലഡല്‍ഫിയയില്‍ മാര്‍ച്ച് 1 ന്.ഫൊക്കാനാ യുവജന സമ്മേളനമാണിത്. യുവജനസെമിനാറുകള്‍, ചര്‍ച്ചകള്‍, സിമ്പോസിയങ്ങള്‍ എന്നിവ മേളയിലുണ്ട്. കുമാരീകുമാരന്മാര്‍ക്കുള്ള സ്‌പെല്ലിങ്ങ് ബീയും കലാമത്സരങ്ങളും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് 1 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് ഒരു മണി മുതല്‍ വൈകുന്നേരം 7 മണി വരെയാണ് ആഘോഷം. സെന്റ് തോമസ് സീറോ മലബാര്‍ ഓഡിറ്റോറിയത്തിലാണ് ഫൊക്കാനാ യുവമേള'14 ക്രമീകരിക്കുന്നത്.
അഞ്ചാം ക്ലാസ്(ഫിഫ്ത് ഗ്രേഡ്) മുതല്‍ ഒമ്പതാം ക്ലാസ് ( നയന്‍ത് ഗ്രേഡ്) ഉള്‍പ്പെടെയുള്ള കുട്ടികള്‍ക്കാണ് സ്‌പെല്ലിങ്ങ് ബീയില്‍ പങ്കെടുക്കാവുന്നത്. സ്‌പെല്ലിങ്ങ് ബീ മത്സരങ്ങള്‍ ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിക്കും. 1000 ഇംഗ്ലീഷ് വാക്കുകളുടെ ക്വസ്റ്റ്യന്‍ ബാങ്ക് മത്സരാര്‍ത്ഥികള്‍ക്ക്പേര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നല്കും. ക്വസ്റ്റ്യന്‍ ബാങ്കില്‍ നിന്നുള്ളവാക്കുകളാണ് ഫൈനല്‍ റൗണ്ട് വരെ സ്‌പെല്ലിങ്ങ് ബീയില്‍ ചോദിക്കുക. ഫൈനല്‍ റൗണ്ടില്‍ ക്വസ്റ്റ്യന്‍ ബാങ്കില്‍ ഇല്ലാത്ത വാക്കുകളാണ് ചോദിക്കുക.
സിംഗിള്‍ ഡാന്‍സ് (നോണ്‍ ക്ലാസ്സിക്കല്‍), പ്രസംഗ മത്സരം (എലക്യൂഷന്‍) എന്നിവയിലാണ് കലാമത്സരങ്ങള്‍.സിംഗിള്‍ ഡാന്‍സ് (നോണ്‍ ക്ലാസ്സിക്കല്‍) മത്സരം രണ്ടു വിഭാഗങ്ങളിലാണ്. ഏഴു (7) വയസ്സു മുതല്‍ പതിമൂന്നു (13) വയസ്സുവരെയുള്ളവരുടെ വിഭാഗത്തിനും, പതിമൂന്നു വയസ്സു കഴിഞ്ഞ് (13+) ഇരുപതു (20) വയസ്സു വരെയുള്ളവരുടെ വിഭാഗത്തിനുംവേറിട്ട് മത്സരങ്ങള്‍ ഉണ്ട്. ഒരോ നൃത്തത്തിനുംഅഞ്ചു (5) മിനിറ്റാണ് പരമാവധി മത്സര സമയം.
പ്രസംഗ മത്സരം ഇംഗ്ലീഷിലാണ്.അഞ്ചു (5) മിനിറ്റാണ് ഒരോ പ്രസംഗ ത്തിനും പരമാവധി മത്സരസമയം. ഏഴു (7) വയസ്സു മുതല്‍ പതിമൂന്നു (13) വയസ്സുവരെയുള്ളവരുടെ വിഭാഗത്തിനു് '' ഒബാമാ കെയര്‍'' “ Obama Care”എന്നതാണ്പ്രസംഗ വിഷയം. പതിമൂന്നു വയസ്സു കഴിഞ്ഞ് (13+) ഇരുപതു (20) വയസ്സു വരെയുള്ളവരുടെ വിഭാഗത്തിനു് '' ഈസ് ഇന്റര്‍നെറ്റ് എ ബൂണ്‍ ഓര്‍ ബെയ്ന്‍ ( കഴ്‌സ്) ഫോര്‍ സ്റ്റുഡെന്റ്‌സ്'' “Is internet a boon or bane (curse) for students” എന്നതാണ്പ്രസംഗ വിഷയം.
മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ കോര്‍ഡിനേറ്റര്‍മാര്‍ക്കോ സംഘാടക സമിതിയ്ക്കോ പേരു നല്‍കേണ്ടതാണ്. രജിസ്റ്റ്രേഷനുള്ള അവസാന തിയതി ഫെബ്രുവരി 20.
സ്‌പെല്ലിങ്ങ് ബീ കോര്‍ഡിനേറ്റര്‍: ജോര്‍ജ് ഓലിക്കല്‍(ഫൊക്കാനാ അസ്സൊസിയേറ്റ് ട്രഷറാര്‍), (215-873-4365). കലാ മത്സരങ്ങളുടെ കോര്‍ഡിനേറ്റര്‍ : ജോര്‍ജ് നടവയല്‍ (215-500-3590).
സംഘാടക സമിതി:മോഡി ജേക്കബ് (ഫൊക്കാനാ നാഷനല്‍ കമ്മറ്റി മെംബര്‍), (215-667-0801), സുധാ കര്‍ത്താ (ഫൊക്കാനാ ബോര്‍ഡ് ഓഫ് ട്രസ്റ്റീ മെംബര്‍) (267-575-7333), അലക്‌സ് തോമസ് ((ഫൊക്കാനാ കണ്‍വെന്‍ഷന്‍ കണ്‍വീനര്‍) (215-850-5268), തമ്പി ചാക്കോ (ഫൊക്കാനാ അഡൈ്വസറി ബോര്‍ഡ് സെക്രട്ടറി) (610-331-8257), ഫീലിപ്പോസ് ചെറിയാന്‍ (പമ്പ പ്രസിഡന്റ് 215-605-7310), ഈപ്പന്‍ മാത്യൂ (പമ്പ ട്രഷറാര്‍ 215-221-4138), ബോബീ ജേക്കബ് (ഫൊക്കാനാ ബോര്‍ഡ് ഓഫ് ട്രസ്റ്റീ മെംബര്‍) (610-331-8257), ഡോ. ഈപ്പന്‍ ഡാനിയേല്‍ (215-262-0709) , ബാബൂ വര്‍ഗീസ് (215-969-1733).
Comments