ന്യൂയോര്‍ക്ക്: ഫോമാ നാഷണല്‍ അഡൈ്വസറി കൗണ്‍സില്‍ യോഗം ജനുവരി 25-ന് ഉച്ചയ്ക്ക് 2 മണിക്ക് ന്യൂയോര്‍ക്ക് മെട്രോ റീജിയന്റെ കണ്‍വെന്‍ഷനോടനുബന്ധിച്ച് കൂടുവാന്‍ തീരുമാനിച്ചതായി ചെയര്മാന് ശശിധരന് നായരും, വൈസ് ചെയര്മാന് സജി ഏബ്രഹാമും, സെക്രട്ടറി വിന്‍സണ്‍ പാലത്തിങ്കലും ഒരു സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
ന്യൂയോര്‍ക്ക് മെട്രോ റീജിയന്റെ കണ്‍വെന്‍ഷനിലും, അഡൈ്വസറി ബോര്‍ഡ് മീറ്റിംഗിലും പങ്കെടുക്കുവാനായി ഫോമയുടെ ഫൗണ്ടിംഗ് ഫ്രസിഡന്റ് ശശിധരന് നായരെ (ഹൂസ്റ്റണ്‍) കൂടാതെ സെക്രട്ടറി വിന്‍സണ്‍ പാലത്തിങ്കല്‍ (ഡി.സി), മാത്യു തോയലില്‍ (ന്യൂയോര്‍ക്ക്), സജി ഏബ്രഹാം (ന്യൂയോര്‍ക്ക്) എന്നിവര്‍ ജനുവരി 25-ന് ന്യൂയോര്‍ക്കില്‍ എത്തിച്ചേരും. തുടര്‍ന്നുള്ള കണ്വെന്ഷന് കമ്മിറ്റി യോഗത്തിലും ന്യൂയോര്‍ക്ക് കണ്വെന്ഷന് കിക്ക്ഓഫിലും പങ്കുചേരും.
Comments