ജിദ്ദ: സ്‌നേഹം പ്രകടിപ്പിച്ചാണ് ജീവിതം മുന്നോട്ട് നയിക്കേണ്ടതെന്നും സന്തുഷ്ടമായ കുടുംബജീവിതത്തിന് പരസ്പര സഹകരണം ആവശ്യമാണെന്നും ആക്‌സസ് ഇന്ത്യ ജിദ്ദ പ്രതിനിധി പി ടി ശരീഫ് മാസ്റ്റര്‍ പറഞ്ഞു. കോര്‍ണീഷ് റിഹാബ് വില്ലയില്‍ നടന്ന ജിദ്ദ വിമന്‍സ് ഫ്രറ്റേണിറ്റി ഫോറം കുടുംബസംഗമത്തില്‍ ഇസ്‌ലാമിക കുടുംബ ജീവിതം എന്ന വിഷയത്തില്‍ ക്ലാസെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌നേഹം പ്രകടിപ്പിക്കാനുള്ളതാണ് അത് ഒളിച്ചുവെക്കേണ്ടതല്ല.
ഇതില്‍ പ്രവാചകന്‍ മുഹമ്മദ് നബി കാണിച്ചു തന്ന മാതൃകകള്‍ നിരവധിയാണ്. തന്റെ പത്‌നി മഹിത ആയിഷ ബീവിയുമായി ഓട്ട മല്‍സരങ്ങള്‍ നടത്തുകയും ആദ്യം വിജയിക്കുകയും പിന്നെ തോറ്റുകൊടുക്കുകയും ചെയ്ത ചരിത്രം പ്രസിദ്ധമാണ്. അശുഭകരമായ ദാമ്പത്യ ബന്ധത്തില്‍ പിറക്കുന്ന കുഞ്ഞുങ്ങള്‍ സമൂഹത്തിന് ബാധ്യതയായി മാറുമെന്നാണ് ചില പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ ഭാവിയുടെ വാഗ്ദാനമായി നമ്മുടെ മക്കള്‍ മാറേണ്ടതുെണ്ടങ്കില്‍ യഥാര്‍ത്ഥ സ്‌നേഹമാണ് പുലരേണ്ടതുണ്ട്. കലഹിച്ച് ജീവിക്കുന്നവരുടെ മ
ക്കള്‍ വളര്‍ന്നു വരുമ്പോള്‍ അവരുടെ മനസും അസ്വസ്ഥമാവും. അത് പിന്നീട് അപകടകരമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ കൊണ്ടു
പോകുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ് ബുഷ്‌റ സുലൈമാന്‍ താമരശേരി അധ്യക്ഷത വഹിച്ചു. റജീന അഷ്‌റഫ്, അസ്മ ഇഖ്ബാല്‍, ഷാഹിന അബ്ദുല്‍ ഗഫൂര്‍, നസീറ നജീബ്, സാബിറ അഷ്‌റഫ്, മറിയം ഉമര്‍ ഹുസൈന്‍ നേതൃത്വം നല്‍കി.
Comments