മെരിലാന്റ്: മലയാളി അസ്സോസിയേഷന്‍ ഓഫ് അമേരിക്ക (മാം)യുടെ എട്ടാമത് ആഗോള സാഹിത്യ അവാര്‍ഡ് മേള 2014 മാര്‍ച്ച് 29-ന് വാഷിംഗ്ടണ്‍ ഡി.സി.ക്കടുത്തുള്ള കോളേജ് പാര്‍ക്കിലെ ക്വാളിറ്റി ഇന്നില്‍ (7200 ബാള്‍ട്ടിമോര്‍ അവന്യൂ., കോളേജ് പാര്‍ക്ക്, മെരിലാന്റ്) വെച്ച് നടത്തുന്നതാണ്.
2002-ല്‍ ആഗോളാടിസ്ഥാനത്തില്‍ മലയാള സാഹിത്യത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മാം പന്ത്രണ്ടാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. പ്രവാസി മലയാളികളുടെ സാഹിത്യരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതിരുന്ന കാലഘട്ടത്തില്‍ മാം ആരംഭിച്ച ഈ സംരംഭം ഇതിനോടകം ഏഴു പ്രാവശ്യം സാഹിത്യത്തിനും രണ്ടു പ്രാവശ്യം ജേര്‍ണലിസത്തിനും ആഗോളതലത്തില്‍ അവാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്. കൂടാതെ, 2012-ല്‍ വിഷ്വല്‍ മീഡിയ, നിരൂപണം എന്നീ വിഭാഗങ്ങള്‍ക്കും അവാര്‍ഡുകള്‍ നല്‍കുകയുണ്ടായി.
മാമിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം, മാര്‍ച്ച് 29-ന് നടക്കുന്ന അവാര്‍ഡ് മേളയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ചെയര്‍മാന്‍ ജോസഫ് പോത്തന്‍ അറിയിച്ചു.
പ്രശസ്ത സാഹിത്യകാരിയും വാഗ്മിയും സാമൂഹ്യപ്രവര്‍ത്തകയുമായ ശ്രീമതി രതീദേവി മുഖ്യ പ്രഭാഷകയായിരിക്കുമെന്ന് ജോസഫ് പോത്തന്‍, ടോം മാത്യൂസ് എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
Comments