You are Here : Home / USA News

നേഴ്‌സ്‌സ്‌ നൈനാ കണ്‍വെന്‍ഷന്‍ അറ്റ്‌ സീ' ജൂലൈ 31 മുതല്‍ ആഗസ്റ്റ്‌ 4 വരെ

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Wednesday, January 22, 2014 05:40 hrs UTC

നൈനാ (നാഷണല്‍ അസ്സോസിയേഷന്‍ ഓഫ്‌ ഇന്‍ഡ്യന്‍ നേഴ്‌സസ്‌ ഓഫ്‌ അമേരിക്ക) കണ്‍വെന്‍ഷന്‍ അറ്റ്‌ സീ എന്ന കാര്‍ണിവല്‍ സ്‌പ്ലെന്‍ഡര്‍ (ന്യൂയോര്‍ക്ക്‌ - കാനഡാ റൗണ്ട്‌ ട്രിപ്‌) ജൂലൈ 31 മുതല്‍ ആഗസ്റ്റ്‌ 4 വരെ. കുടുംബ സമേതമുള്ള പഠനവും ഉല്ലാസവും ഈ ട്രിപ്പിന്റെ മുഖ്യ ധര്‍മ്മം. Theme: ?Health, Wellness, and Innovations: Recent Advances in Education, Practice, and Research.? (Contact hours will be provided) ' ഹെല്‍ത്ത്‌, വെല്‍നസ്സ്‌ ആന്റ്‌ ഇനവേഷന്‍സ്‌: റീസന്റ്‌ അഡ്വാന്‍സസ്‌ ഇന്‍ എഡ്യൂക്കേഷന്‍, പ്രാക്ടീസ്‌ ആന്റ്‌ റിസേര്‍ച്ച്‌ എന്നതാണ്‌?കണ്‍വെന്‍ഷന്‍ പ്രമേയം. നൈനാ പ്രസിഡന്റ്‌ വിമല ജോര്‍ജ്‌, എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌?തങ്കമണി അരവിന്ദന്‍, വൈസ്‌ പ്രസിഡന്റ്‌ ടിസ്സി സിറിയക്‌, സെക്രട്‌റ്ററി ഷൈനി വര്‍ഗീസ്‌, ട്രഷറാര്‍ ബീന വള്ളിക്കളം എന്നിവര്‍ നേതൃത്വം നല്‌കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വിമലാ ബെന്നി ജോര്‍ജ്‌ ( 201-562-0183), ഭാവനാ ഖിലാനി (551-206-5579), മറിയാമ്മ കോശി (201) 692-1539, ലെനീ ജോര്‍ജ്‌ (973) 652-8289, തങ്കമണി അരവിന്ദന്‍ (908) 477- 9895, വര്‍ഷാ സിങ്ങ്‌ ( 908) 389-0252, രേണുകാ സാഹായ്‌ ( 301) 916- 2010)

ഭാരതരാജ്യത്തിന്റെ പൗരാണിക പാരമ്പര്യവും?ഉന്നത?ധാര്‍മിക മൂല്യങ്ങളും സാംസ്‌കാരിക പൈതൃകവും മാനിച്ച്‌ ഇന്ത്യന്‍ നേഴ്‌സുമാരുടെ അമേരിക്കയിലെ ഐക്യ വേദിയായി നൈനാ പ്രവര്‍ത്തിക്കുന്നു..

പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ്‌ ഓര്‍ഗനൈസേഷന്‍ (പിയാനോ),?ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ്‌ അസ്സോസിയേഷന്‍ ഓഫ്‌ ന്യൂജെഴ്‌സി, അമേരിക്കന്‍ അസ്സോസിയേഷന്‍ ഓഫ്‌ ഇന്ത്യന്‍ നേഴ്‌സസ്‌ ഓഫ്‌ ന്യൂജേഴ്‌സി,?ഇന്ത്യന്‍ നേഴ്‌സസ്‌ അസ്സൊസിയേഷന്‍ ഓഫ്‌ ന്യൂയോര്‍ക്ക്‌, ഇന്ത്യന്‍ നേഴ്‌സസ്‌ അസ്സോസിയേഷന്‍ ഓഫ്‌ കാലിഫോര്‍ണിയ, ഇന്ത്യന്‍ നേഴ്‌സസ്‌ അസ്സോസിയേഷന്‍ ഓഫ്‌ കണെക്‌റ്റിക്കട്ട്‌, ഇന്ത്യന്‍ നേഴ്‌സസ്‌ അസ്സോസിയേഷന്‍ ഓഫ്‌ ഇല്ലിനോയിസ്‌, ഇന്ത്യന്‍ നേഴ്‌സസ്‌ അസ്സോസിയേഷന്‍ ഓഫ്‌ മസ്സചുസ്സെറ്റ്‌സ്‌, ഇന്ത്യന്‍ നേഴ്‌സസ്‌ അസ്സോസിയേഷന്‍ ഓഫ്‌ മിച്ചിഗണ്‍, ഇന്ത്യന്‍ നേഴ്‌സസ്‌ അസ്സോസിയേഷന്‍ ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡ, ഇന്ത്യന്‍ നേഴ്‌സസ്‌ അസ്സോസിയേഷന്‍ ഓഫ്‌ സെന്റ്രല്‍ ഫ്‌ളോറിഡാ,?ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ്‌ അസ്സോസിയേഷന്‍ നോര്‍ത്ത്‌ കരോളിനാ, ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ്‌ അസ്സോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ റ്റെക്‌സസ്‌, ഹൂസ്റ്റണ്‍ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ്‌ അസ്സൊസിയേഷന്‍, ജോര്‍ജിയാ ഇന്ത്യന്‍ നേഴ്‌സസ്‌ അസ്സോസിയേഷന്‍ എന്നീ നേഴ്‌സസ്‌ സംഘടനകളുടെ ഐക്യ സംഘടനയാണ്‌ നൈനാ.

അമേരിക്കയില്‍ സേവനം അനുഷ്‌ഠിക്കുന്ന, ഇന്‍ഡ്യന്‍ പാരമ്പര്യമുള്ള ?നേഴ്‌സുമാരും (Registered Nurse, Nnurse Practitioner (NP), Certified Registered Nurse Anesthetist (CRNA), Certified Nurse Midwife (CNM), Clinical Nurse Specialist (CNS), Doctor of Nursing Practice (DNP), Nurse Manager, Nurse Educator) നേഴ്‌സ്‌ വിദ്യാര്‍ത്ഥികളുമാണ്‌ നൈനയിലെ (ചഅകചഅ) അംഗങ്ങള്‍.?

നേഴ്‌സിങ്ങ്‌ സേവന രംഗത്ത്‌, ആശയ വിനിമയത്തിലൂടെയും സഹവര്‍ത്തിത്വത്തിലൂടെയും, ഇന്‍ഡ്യന്‍ പാരമ്പര്യ നേഴ്‌സ്‌ സംഘത്തിന്റെ, മികവുള്ള സാമൂഹികാവിഷ്‌കാരമാണ്‌ നൈനായുടെ ലക്ഷ്യം. നേഴ്‌സുമാരുടെ സേവനത്തിലെയും ആതുര ശുശ്രൂഷയിലെയും ഔദ്യോഗിക ഔന്നത്യവും ലക്ഷ്യമാണ്‌.

സാംസ്‌കാരികവും ഔദ്യോഗികവുമായ വ്യക്തിത്വത്തിന്‌ നവ്യതയും കരുത്തും നല്‌കി; ഇന്‍ഡ്യന്‍ പാരമ്പര്യമുള്ള എല്ലാ നേഴ്‌സുമാരുടെയും കുടുംബങ്ങളുടെയും അവരുള്‍പ്പെടുന്ന സമൂഹങ്ങളുടെയും; സുസ്ഥിതിക്കും നല്ല ആരോഗ്യത്തിനും വേണ്ടി ഇന്ത്യന്‍ നേഴ്‌സുമാരുടെ സംഭാവനകളെ കിടയറ്റതാക്കുക എന്ന കാഴ്‌ച്ചപ്പാടാണ്‌? നൈനയ്‌ക്കുള്ളത്‌.

പ്രൊഫഷണല്‍ നേഴ്‌സുമാരുടെയും നേഴ്‌സ്‌ വിദ്യാര്‍ത്ഥികളുടെയും സംഘടന എന്ന നിലയില്‍ പരിഗണാത്മകതയും, ദീനാനുകമ്പയും, മൂല്യ ബോധവും, മികച്ച ആരോഗ്യ സേവന പ്രവര്‍ത്തന രീതിയും, ആതുരര്‍ക്ക്‌ പ്രമുഖ്യം നല്‌കിയുള്ള സഹായനിലയും, അഭിഭാഷാകാവസ്ഥയും, തെളിവിലൂന്നിയുള്ള ശുശ്രൂഷാ പ്രവര്‍ത്തനവും, ഉത്തരവാദിത്വ ബോധവും, ബോധ്യപ്പെടുത്താനുള്ള വിവരങ്ങളെക്കുറിച്ചുള്ള അവഗാഹാര്‍ജ്ജനവും, അവരവരുടെയും സഹമനുഷ്യരുടെയും വൈയക്തികവും ഔദ്യോഗികവുമായ അവിരാമ വളര്‍ച്ചയും, സഹകാരിത്വവും, നവീകരണ രീതികളും നിയോഗമായി ചഅകചഅ ഏറ്റെടുത്തിരിക്കുന്നു.

പ്രസക്തമായ ആരോഗ്യ സുരാക്ഷാ നിയമങ്ങളെക്കുറിച്ചുള്ള രാഷ്ട്രീയ അവബോധനവും; സേവനദൗത്യത്തെക്കുറിച്ചുള്ളതും ചികിത്സാ തലങ്ങളോട്‌ അനുബന്ധിച്ചുള്ളതുമായ നിയമങ്ങളും, അതോടൊപ്പം തൊഴില്‍ നിയമങ്ങളും; പഠിക്കുന്നതിനും അനുവര്‍ത്തിക്കുന്നതിനും; ആവശ്യകമായ മാര്‍ഗങ്ങളെ ഉപയുക്തമാക്കാന്‍?നൈന യത്‌നിക്കുന്നു.

നൈനാ കണ്‍വെന്‍ഷന്‍ അറ്റ്‌ സീ ജൂലൈ 31 മുതല്‍ ആഗസ്റ്റ്‌ 4 വരെ. കാര്‍ണി വല്‍ സ്‌പ്ലെന്‍ഡര്‍ . റൗണ്ട്‌ ട്രിപ്‌ ന്യൂയോര്‍ക്ക്‌ - കാനഡാ. പഠനവും ഉല്ലാസവും, കുടുംബ സമേതം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വിമലാ ബെന്നി ജോര്‍ജ്‌ ( 201-562-0183), ഭാവനാ ഖിലാനി (551-206-5579), മരിയാമ്മ കോശി (201) 692-1539, ലെനീ ജോര്‍ജ്‌ (973) 652-8289, തങ്കമണി അരവിന്ദന്‍ (908) 477- 9895, വര്‍ഷാ സിങ്ങ്‌ ( 908) 389-0252, രേണുകാ സാഹായ്‌ ( 301) 916- 2010. http://www.nainausa.com/gpage3.html

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.