You are Here : Home / USA News

ടെലിഫോണ്‍ ‘കവിയരങ്ങ്’ ശ്രദ്ധേയമായി

Text Size  

Story Dated: Thursday, January 23, 2014 12:15 hrs UTC



 

 

താമ്പാ: അന്‍പതാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം മലയാള ഭാഷാ ചരിത്രത്തിലാദ്യമായി ടെലിഫോണിലൂടെ നടത്തിയ കവിയരങ്ങിനാല്‍ ശ്രദ്ധേയമായി. കഴിഞ്ഞ ശനിയാഴ്ച (01/18/2014) കവി ചെറിയാന്‍ കെ. ചെറിയാന്‍റെ നേതൃത്വത്തില്‍ നടത്തിയ കവിയരങ്ങില്‍ കേരളത്തില്‍ നിന്നും അമേരിക്കയില്‍ നിന്നുമായി മുപ്പതോളം കവികള്‍ പങ്കെടുത്തു. ആംഗലേയഭാഷയിലും മലയാളത്തിലുമായി അവതരിപ്പിച്ച കവിതകള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവയായിരുന്നു. കേരളത്തില്‍ നിന്നും കവി സെബാസ്റ്റിന്‍, ജയിംസ്‌ കണ്ണിമല, അമ്പിളി ഓമനക്കുട്ടന്‍, റവ. സുനില്‍ ജോസഫ്‌, കവി വിഷ്ണു പ്രസാദ്‌ എന്നിവരും, രാജു തോമസ്‌, മറിയാമ്മ ജോര്‍ജ്ജ്, ഷീലാ മോന്‍സ്‌ മുരിക്കന്‍, ജോസഫ്‌ നമ്പിമഠം, മാത്യു മൂലേച്ചേരില്‍, ജോണ്‍ ആറ്റുമാലില്‍, ഡോ: കുഞ്ഞാപ്പു, അമ്മിണി ആന്റണി, ഡോ: ആനി കോശി, ഡോ: എം. എസ്. ടി. നമ്പൂതിരി, ത്രേസ്യാമ്മ നാടാവള്ളില്‍, ജോര്‍ജ്ജ് മുകളേല്‍, ഡോ: എന്‍. പി. ഷീല, ഡോ: സുശീല രവീന്ദ്രനാഥന്‍, അബ്ദുല്‍ പുന്നയൂര്‍ക്കളം, വര്‍ഗീസ് പി. വര്‍ഗീസ്, പോള്‍ ജോസഫ്, സോയ നായര്‍, മോന്‍സി കൊടുമണ്‍, സന്തോഷ്‌ പാലാ, ടോം എബ്രഹാം, റജീസ്‌ നെടുങ്ങാടപ്പള്ളില്‍, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവരും കവിതകള്‍ അവതരിപ്പിച്ചു. ടോം എബ്രഹാം, ഡോ. ആനി കോശി, അമ്മിണി ആന്റണി, അബ്ദുല്‍ പുന്നയൂര്‍ക്കളം എന്നിവര്‍ ആംഗലേയ ഭാഷയിലാണ് കവിതകള്‍ അവതരിപ്പിച്ചത്.  


അമ്പതു തവണ അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുകവഴി അമേരിക്കന്‍ മലയാളികളിലെ എഴുത്തുകാര്‍ക്കിടയില്‍ ഐക്യവും സഹകരണവും വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചു. കേവലമൊരു നര്‍മ്മ സല്ലാപം എന്ന നിലയില്‍ ആരംഭിച്ച ടെലി-കോണ്‍ഫറന്‍സ് പിന്നീട് ഗൌരവതരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വേദിയായി മാറുകയാണുണ്ടായത്. ഇതില്‍ പങ്കെടുത്ത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിനെ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ മാത്രമല്ലാ കേരളത്തിലും മലയാളികള്‍ ഉള്ളയിടത്തെല്ലാം ഒരു ശ്രദ്ധാകേന്ദ്രവും ചര്‍ച്ചാവിഷയവുമാക്കിയ  സഹകാരികള്‍ക്ക് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിന്‍റെ ചുമതലക്കാര്‍ നന്ദി അറിയിച്ചു.

 

2013 ഫെബ്രുവരി 24-നാണ് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ആരംഭിക്കുന്നത്. ‘മലയാള ഭാഷയിലുള്ള ഇന്റെര്‍നെറ്റ് അച്ചടി മാധ്യമങ്ങളെ’ക്കുറിച്ചായിരുന്നു ആദ്യമായി ചര്‍ച്ച ചെയ്തത്. പി. പി. ചെറിയാനാണ് വിഷയം അവതരിപ്പിച്ചത്. പിന്നീട് ‘അതിന്ദ്രീയ ജ്ഞാന’ത്തെക്കുറിച്ച് ഡോ: ജോസഫ്‌ ഇ. തോമസും, ‘മുട്ടത്തുവര്‍ക്കി’യെക്കുറിച്ചു ഡോ: മാത്യു ജെ. മുട്ടത്തും ജോസഫ്‌ നമ്പിമഠവും, ‘മന്ത്ര മെഡിറ്റേഷനെ’ക്കുറിച്ചു ഡോ: രാജന്‍ മര്‍ക്കോസും, ‘സ്ത്രീകളുടെ അവകാശങ്ങളെ’ക്കുറിച്ച് സുപ്രീം കോടതി അഭിഭാഷക സി, ജസ്സിയും കവയിത്രി ത്രേസ്സിയാമ്മ നാടാവള്ളിയിലും, ‘ആയുഷ്മാന്‍ ഭവഃ’ എന്ന വിഷയത്തെക്കുറിച്ച് ഡോ: രവീന്ദ്രനാഥനും, ‘ആധ്യാത്മികത’യെക്കുറിച്ച് സി. ആന്‍ഡ്രൂസും, ‘ആനന്ദ് ജോണിനേ’ക്കുറിച്ച് മാത്യു മൂലേച്ചേരിലും, ‘മലയാള കവിതയെ’ക്കുറിച്ച് കവി ചെറിയാന്‍ കെ. ചെറിയാനും, ‘പ്രവാസി ഇന്ത്യാക്കാരുടെ ഓ. സി. ഐ.’ വിഷയത്തെക്കുറിച്ച് തോമസ്‌ ടി. ഉമ്മനും, ‘സഞ്ചാരസാഹിത്യ’ത്തെക്കുറിച്ച് എം. സി. ചാക്കോയും, ‘മലയാള സര്‍വ്വ കലാശാല’യെക്കുറിച്ച് ഡോ: ജയകുമാറും ജയിന്‍ മുണ്ടയ്ക്കലും, ‘എയര്‍പോര്‍ട്ട് സംഭവ’ത്തെക്കുറിച്ചു  ബിനോയി ചെരിപുറവും, ‘പത്രപ്രവര്‍ത്തനത്തെക്കുറിച്ച് ഡോ: ജെ. വി. വിളനിലവും, ‘പത്രപ്രവര്‍ത്തനം അക്കാലത്തും ഇ-കാലത്തും’ എന്ന വിഷയത്തെക്കുറിച്ച് ദീപിക പത്രാധിപ സമിതിയംഗം  ജോര്‍ജ്ജ് കള്ളിവയലും, ‘പ്രകൃതി സംരക്ഷണത്തെ’ക്കുറിച്ച് കവയിത്രി സുഗതകുമാരിയും ‘അലങ്കാര സസ്യ കൃഷി’യെക്കുറിച്ച് വി. കെ. അബ്രാഹവും, ‘ചരിത്രത്തിലെ പ്രധാന സംഭവങ്ങളും വ്യക്തികളും ആശയങ്ങളും’ എന്ന വിഷയത്തെക്കുറിച്ച് രാജു തോമസും, ‘കുടുംബ ബന്ധങ്ങള്‍’ എന്ന വിഷയത്തെക്കുറിച്ച് എബ്രഹാം തെക്കേമുറിയും, ‘പുതു കവിതകളെ’ക്കുറിച്ച്  കവി സെബാസ്റ്റിനും ‘ഗാര്‍ഹിക പീഡനങ്ങളെ’ക്കുറിച്ച് ഡോ: എന്‍. പി. ഷീലയും, ‘സംസ്കാര’ത്തെക്കുറിച്ച് സി. ആന്‍ഡ്രൂസും, ‘വാര്‍ധക്യകാല ജീവിത’ത്തെക്കുറിച്ച് എ. സി. ജോര്‍ജ്ജും, ‘സംഘടനകളെ’ക്കുറിച്ചു മനോഹര്‍ തോമസും, ‘തലമുറകള്‍ തമ്മിലുള്ള വിടവി’നെക്കുറിച്ചു രാജു തോമസും, ‘മലയാളികള്‍ അന്നും ഇന്നും’ എന്ന വിഷയത്തെക്കുറിച്ച് എല്‍സി യോഹന്നാന്‍ ശങ്കരത്തിലും, ‘രാഷ്ട്രീയത്തെ’ക്കുറിച്ച്  സി. എം. സിയും, ‘ആത്മഹത്യാ പ്രവണതകളെ’ക്കുറിച്ച് ഡോ: എന്‍. പി. ഷീലയും, ‘മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളെ’ക്കുറിച്ച് ജോമോന്‍ പുത്തന്പുരയ്ക്കലും, ‘മലയാള കവിതകളെ’ക്കുറിച്ച് കവി മധുസൂദനന്‍ നായരും, ‘ആഘോഷങ്ങളെ’ക്കുറിച്ചു എ. സി. ജോര്‍ജ്ജും, ‘മാനസിക രോഗങ്ങളെ’ക്കുറിച്ച് ഡോ: ജോസഫ്‌ ഇ. തോമസും, ‘മലയാള സാഹിത്യ’ത്തെക്കുറിച്ച് തോമസ്‌ നീലാര്‍മഠവും, ‘ബലിയാടുകളെ’ക്കുറിച്ച് പ്രമുഖ ശാസ്ത്രഞ്ജന്‍ നമ്പിനാരായണനും ‘വ്യക്തി നിയമങ്ങളെ’ക്കുറിച്ച് അഡ്വ. ഫെര്‍ണാണ്ടസ്‌ ആന്റണിയും, ‘പ്രസ്സ് ക്ലബ്ബും എഴുത്തുകാരും’ എന്ന വിഷയത്തെക്കുറിച്ച് മനോരമ മുന്‍ പത്രാധിപ സമിതിയംഗം ജോസഫ്‌ കൊട്ടാരവും മുന്‍ ദീപിക പത്രാധിപ സമിതി അംഗം റവ. ചെറിയാന്‍ തലക്കുളവും ഡോ: മര്സലിന്‍ ജെ. മോറിസും, ‘ഹൈക്കൂ കവിതകളെ’ക്കുറിച്ച് കവി ചെറിയാന്‍ കെ. ചെറിയാനും ചങ്ങനാശ്ശേരി എസ്. ബി. കോളേജ് മലയാള വിഭാഗ അദ്ധ്യക്ഷ്നായിരുന്ന ഐ. ഇസ്താക്കും കവി മനോജ്‌ കുറൂരും , ‘റാഗിംഗ്’ എന്ന വിഷയത്തെക്കുറിച്ച് ഡോ: സത്യവൃതനും, ‘വാര്‍ധക്യത്തിന്‍റെ സര്‍ഗ്ഗാത്മകത’ എന്ന വിഷയത്തെക്കുറിച്ച് പ്രൊഫ: വി. ജി. തമ്പിയും, ‘നെല്‍സന്‍ മണ്ടേല’യെക്കുറിച്ച് യുവ കവി ടിജോ ഇല്ലിക്കലും, ‘സഹ്യാദ്രി’യെക്കുറിച്ച് കവയിത്രി അമ്പിളി ഓമനക്കുട്ടനും പരിസ്ഥിതി പ്രവര്‍ത്തകനായ ജോസഫ്‌ നെടുംപുറവും സുപ്രീം കോടതി അഭിഭാഷകന്‍ ജോര്‍ജ്ജ് ഗിരിയും ‘ഐ. എഫ്. എസി’നെക്കുറിച്ചു അറ്റോര്‍ണി സ്റ്റാന്‍ലി കളത്തറയും, ‘ഭാഷാശാസ്ത്ര’ത്തെക്കുറിച്ച് റവ. ഡോ. ജെ. ഔസേപ്പറമ്പിലും,  ‘അമേരിക്കയിലെ രാഷ്ട്രീയ’ത്തെക്കുറിച്ച് ഫ്ലോറിഡായിലെ ഓറഞ്ചു സിറ്റി കൌണ്‍സില്‍മാന്‍ തോമസ്‌ അബ്രാഹവും ന്യൂയോര്‍ക്കിലെ റോക്ക് ലാണ്ട് കൌണ്ടി ലെജിസ്ലേറ്റര്‍ ആനിപോളും പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് സംസാരിക്കുകയുണ്ടായി.

 

സംഗീതാസ്വാദകരെ ആനന്ദത്തില്‍ ആറാടിച്ചുകൊണ്ട് ഡോ: ശ്രീധരന്‍ കര്‍ത്തായുടെ നേതൃത്വത്തില്‍ രാഘവ സംഗീത സന്ധ്യയും പാലാ സ്വദേശി ജയന്‍ ഊട്ടുകളത്തിന്‍റെ നേതൃത്വത്തില്‍ ദക്ഷിണാമൂര്‍ത്തി സ്വാമി സംഗീത സന്ധ്യയും നടത്തുവാനും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിന്‍റെ സംഘാടകര്‍ക്ക് സാധിച്ചു എന്നത് അഭിമാനകരമായ സംഗതി ആണ്. സംഗീത സന്ധ്യകളില്‍  പ്രശസ്ത ഗായകരായ രാധികാ മുരളീധരന്‍, ജസ്സി പീറ്റര്‍, ഷാജി തോമസ്‌, ബാബു ജനാര്‍ദ്ദനന്‍, കാര്‍ത്തിക ഷാജി, പീറ്റര്‍ കോരുത്, മീനു മാത്യു, സംഗീത്‌ മാത്യൂസ്‌, ഡോ: ബാബു സക്കറിയ, സോയ നായര്‍, മാത്യു ഒഴുകയില്‍, ബിനു ജോസഫ്‌, അഗസ്റ്റിന്‍ ജോസഫ്‌, ഡോ: ഹരിദാസ്‌ തങ്കപ്പന്‍, അജിത്കുമാര്‍ ഭാസ്കരന്‍ എന്നിവരും ഡല്‍ഹിയില്‍ നിന്നും എസ്. ഗോപാലകൃഷ്ണന്‍, കേരളത്തില്‍ നിന്നും നിലമ്പൂര്‍ ബാലന്‍, സിബി മാത്യു തൂമ്പുങ്കല്‍ എന്നിവരും പങ്കെടുത്തു.

 

മുന്‍ കേന്ദ്രമന്ത്രിയും മേഘാലയ ഗവര്‍ണറുമായിരുന്ന എം.എം. ജേക്കബ്‌, കേരള സാംസ്കാരിക പ്രവാസികാര്യ വകുപ്പ് മന്ത്രി കെ. സി. ജോസഫ്‌, ആന്റോ ആന്റണി എം. പി., ജോസഫ്‌ പുലിക്കുന്നേല്‍, ജോസി സെബാസ്റ്റിന്‍, സോയ്‌ തോമസ്‌ നെല്ലിക്കല്‍, ലണ്ടനില്‍ നിന്നും കരൂര്‍ സോമന്‍, കാനഡയില്‍ നിന്നും ജോസഫ്‌ കാരാപറംമ്പില്‍, ജോണ്‍ ഇളമത, നിര്‍മ്മല തോമസ്‌ എന്നിവരും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ പങ്കെടുത്തു ആശംസകള്‍ നേരുകയുണ്ടായി. ഇ-മലയാളി പത്രാധിപര്‍ ജോര്‍ജ്ജ് ജോസഫ്‌, ജോസ് ചാരുംമൂട്, ജയിംസ്‌ കുരീക്കാട്ടില്‍, ഷോളി കുമ്പിളുവേലി, ജോയിച്ചന്‍ പുതുക്കുളം, പി. സി. മാത്യു, അലക്സ്‌ വിളനിലം, തോമസ്‌ കൂവള്ളൂര്‍, അനിയന്‍ ജോര്‍ജ്ജ്, ചാര്‍ളി പടനിലം, ജോസ് ഓച്ചാലില്‍, ഷാജന്‍ ആനിത്തോട്ടം, റീനി മമ്പലം, ജേക്കബ്‌ തോമസ്‌, തമ്പി ആന്റണി, അന്നാ മുട്ടത്ത്, ജയിന്‍ ജോസഫ്‌, അഡ്വ. രതീദേവി, അഡ്വ. പ്രവീണ്‍ പോള്‍, ജോസ് ചെരിപുറം, ജോര്‍ജ്ജ് ഡേവിഡ്‌, ജോണ്‍ മത്തായി, രാജന്‍ മാത്യു, ജോര്‍ജ്ജ് മണ്ണിക്കരോട്ട്, മാത്യു നെല്ലിക്കുന്ന്, ഡോ. മാത്യു വൈരമണ്‍, ബാലാ ആന്ദ്രപ്പള്ളിയേല്‍, ജോര്‍ജ്ജ്  കുരുവിള,  പൌലോസ് കുയിലാടന്‍, മൈക്ക് മത്തായി, അനിലാല്‍ ശ്രീനിവാസന്‍, ബെറ്റി ജേക്കബ്‌, ഡോ: സി. പി. മാത്യു ഡോ: ജോര്‍ജ്ജ് ജേക്കബ്‌, എബ്രഹാം പത്രോസ് എന്നിവരും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെ  സജീവ സാന്നിദ്ധ്യമാണ്.  

 

ഒരു വര്‍ഷം കൊണ്ട് 200-ല്‍ അധികം ആളുകള്‍ സാഹിത്യ സല്ലാപത്തില്‍ പങ്കെടുക്കുകയുണ്ടായി. ഇരുപതില്‍ അധികം ആളുകള്‍ എല്ലാ കൊണ്ഫറന്‍സുകളിലും സ്ഥിരമായി പങ്കെടുക്കാറുണ്ട്. ചെറിയാന്‍ കെ, ചെറിയാന്‍, സി. ആന്‍ഡ്രൂസ്, പി. പി. ചെറിയാന്‍, എ. സി. ജോര്‍ജ്ജ്, എബ്രഹാം തെക്കേമുറി, ജോസഫ്‌ നമ്പിമഠം, മനോഹര്‍ തോമസ്‌, രാജു തോമസ്‌, വര്‍ഗീസ്‌ എബ്രഹാം ഡെന്‍വര്‍, അബ്ദുല്‍ പുന്നയൂര്‍ക്കളം, എബ്രഹാം ജോണ്‍, ഡോ: രവീന്ദ്രനാഥന്‍, ഡോ: മര്സലിന്‍ ജെ. മോറിസ്, പി. വി ചെറിയാന്‍, പ്രൊഫ. എം. ടി. ആന്റണി, ഡോ: ജോസഫ്‌ ഇ. തോമസ്‌, ഡോ: രാജന്‍ മര്‍ക്കോസ്, ഡോ: എന്‍. പി. ഷീല, എല്‍സി യോഹന്നാന്‍, ത്രേസ്യാമ്മ നാടാവള്ളില്‍, അച്ചാമ്മ ചന്ദ്രശേഖരന്‍, ഷീല ചെറു, സോയാനായര്‍, മോന്‍സി കൊടുമണ്‍, ജോര്‍ജ്ജ് മുകളേല്‍, മഹാകപി വയനാടന്‍, സാജന്‍ മാത്യു, സുനില്‍ മാത്യു വല്ലാത്തറ, മാത്യു മൂലേച്ചേരില്‍, റജീസ്‌ നെടുങ്ങാടപ്പള്ളില്‍, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ഇവരില്‍ ചിലരാണ്.

 

വാര്‍ത്ത അയച്ചത്: ജയിന്‍ മുണ്ടയ്ക്കല്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.