ജിദ്ദ: ദക്ഷിണ സൗദിയിലെ ജീസാന്‍ നഗരത്തില്‍ നിന്ന് 50 കിലോമീറ്റര്‍ വടക്ക് കിഴക്ക് ഭൂചനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.1 ഡിഗ്രി രേഖപ്പെടുത്തിയ ചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തുടര്‍ചലനങ്ങള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
വ്യാഴാഴ്ച വൈകിട്ട് ഉണ്ടായ ചലനം സെക്കന്റുകള്‍ നീണ്ടു നിന്നതായും വീടുകളില്‍ വ്യാപകമായി ഇളക്കം അനുഭവപ്പെട്ടതായും പ്രദേശവാസികള്‍ അറിയിച്ചു. പത്തു കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
Comments