ലോസ്ആഞ്ചലസ്: വിശ്വാസം ത്യജിക്കുന്നതിനേക്കാള് ഉത്തമം ധീരമായി ക്രിസ്തുനാഥനുവേണ്ടി മരണം വരിക്കുന്നതാണെന്നു പ്രഖ്യാപിച്ച് രക്തസാക്ഷിത്വം വരിച്ച വി. സെബസ്ത്യാനോസ് സഹദായുടെ തിരുനാള്‍ പരമ്പരാഗത കേരളത്തനിമയില്‍ ഭക്തിനിര്‍ഭരമായ തിരുകര്‍മ്മങ്ങളോടെ ജനുവരി 26-ന് ആഘോഷിക്കും.
തിരുകര്‍മ്മങ്ങളില്‍ മുഖ്യകാര്‍മികത്വം വഹിക്കുന്നത് സീറോ മലബാര്‍ സഭയുടെ കൂരിയാ ബിഷപ്പും ഇപ്പോള്‍ പുതുതായി സ്ഥാപിതമായിരിക്കുന്ന മെല്‍ബണ്‍ രൂപതയുടെ നിയുക്ത മെത്രാനുമായ മാര്‍ ബോസ്കോ പുത്തൂര്‍ ആയിരിക്കും.
ഉച്ചകഴിഞ്ഞ് 4.30-ന് അഭി. ബോസ്കോ പിതാവിന് ആദരപൂര്‍വ്വമായ സ്വീകരണം, 5 മണിക്ക് ആഘോഷമായ ദിവ്യബലി, തുടര്‍ന്ന് ലദീഞ്ഞ്, നേര്‍ച്ച ഭക്ഷണം എന്നിവയുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 818 365 5522, 818 534 6959, 818 530 3107.
Comments