ചിക്കാഗോ: ദൈവദാസന്‍ മാര്‍ മാത്യു മാക്കീലിന്റെ ജീവിതം സുറിയാനി ക്രിസ്‌ത്യാനികള്‍ക്ക് മാതൃകയാണെന്ന് ഫാ. സിജു മുടക്കോടി പ്രസ്‌താവിച്ചു. ചങ്ങനാശ്ശേരി, കോട്ടയം വികാരിയത്തുകളുടെ പ്രഥമ വികാരി അപ്പസ്‌തോലിക്കയും, വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനേതാവും കൂടിയായ മാര്‍ മാത്യു മാക്കീല്‍ ക്‌നാനായ സമുദായത്തിന്റെ ആത്മീയ ആചാര്യനുമാണെന്ന് ഫാ. സിജു പറയുകയുണ്ടായി. ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ദൈവദാസന്‍ മാര്‍ മാത്യു മാക്കീലിന്റെ ചരമ ശതാബ്‌ദി ആഘോഷങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിനുമുമ്പ് പൂര്‍വ്വപിതാക്കന്മാര്‍ക്കുവേണ്ടി മന്ത്ര നടത്തി. യോഗത്തില്‍ കെ.സി.എസ്. പ്രസിഡന്റ് ജോര്‍ജ് തോട്ടപ്പുറം അദ്ധ്യക്ഷത വഹിച്ചു. കെ.സി.സി.എന്‍.എ. പ്രസിഡന്റ് ടോമി മ്യാല്‍ക്കരപ്പുറം, ജോബ് മാക്കീല്‍, ജോണ്‍ ഇലയ്‌ക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. സീനിയര്‍ സിറ്റിസണ്‍ കോര്‍ഡിനേറ്റര്‍ ജേക്കബ് പുല്ലാപ്പള്ളി സ്വാഗതവും കെ.സി.എസ്. ജോ.സെക്രട്ടറി ബാബു തൈപ്പറമ്പില്‍ കൃതജ്ഞതയും പറഞ്ഞു. കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഡോ. മാത്യു ജോസഫ് തിരുനെല്ലിപ്പറമ്പില്‍, ജേക്കബ് മണ്ണാര്‍കാട്ടില്‍ എന്നിവര്‍ ഉദ്‌ഘാടന സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.
ശതാബ്‌ദി ആഘോഷ പരിപാടികള്‍ക്ക് ജോര്‍ജ് പുതുശ്ശേരി, കുഞ്ഞുമോന്‍ കല്ലിടുക്കി, ജെസ്‌മോന്‍ പുറമഠത്തില്‍, ജെസ്റ്റിന്‍ തെങ്ങനാട്ട്, ജൂബി വെന്നലശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി. കമ്മ്യൂണിറ്റി സെന്ററില്‍ പാകംചെയ്‌തെടുത്ത സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. ജൂബി വെന്നലശ്ശേരി അറിയിച്ചതാണിത്.
Comments