തിരുവനന്തപുരം: ജനുവരി 25 : ഫൊക്കാനയുടെ ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌കാരം കേരള സര്‍വകലാശാലയിലെ ഇക്കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച മലയാള ഭാഷാസാഹിത്യ ഗവേഷക പ്രബന്ധകര്‍ത്താവ് ഡോക്‌ടര്‍ എസ്.എസ്. താരയ്‌ക്ക് സമ്മാനിച്ചു. മുന്‍ അംബാസിഡറും സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ ടി.പി. ശ്രീനിവാസന്‍ സമ്മാനദാനം നടത്തി. പ്രസ്സ് ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രോ-വൈസ് ചാന്‍സലര്‍ ഡോക്‌ടര്‍ എന്‍. വീരമണികണ്‌ഠന്‍ അദ്ധ്യക്ഷനായിരുന്നു.
മലയാളഭാഷയെയും സംസ്‌കാരത്തെയും സംരക്ഷിക്കാന്‍ വിദേശമലയാളി പ്രത്യേകിച്ച് അമേരിക്കയിലെ മലയാളി സമൂഹം നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്ന് ശ്രീനിവാസന്‍ പറഞ്ഞു. സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. ജോളി ജേക്കബ്, പി. രഘുനാഥ്, ഫൊക്കാന പ്രസിഡന്റ് മറിയാമ്മ പിള്ള, ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളി, അമേരിക്കന്‍ മലയാളി സംഘടനാനേതാക്കളായ ജിന്‍സ്‌മോന്‍ സക്കറിയ (സെക്രട്ടറി, കേരള ചേമ്പര്‍ ഓഫ് കോമേഴ്‌സ് ന്യൂയോര്‍ക്ക്) ചന്ദ്രന്‍പിള്ള, അജിത്ത് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
പൗരാണിക സാഹിത്യത്തിന്റെ സ്വാധീനം രാജാരവിവര്‍മ്മ ചിത്രങ്ങളില്‍ എന്ന ഗവേഷണ പ്രബന്ധമാണ് ഡോക്‌ടര്‍ താരയെ അവാര്‍ഡിനര്‍ഹയാക്കിയത്. താരയുടെ ഗൈഡ് വത്സല ബേബിയെ ചടങ്ങില്‍ ആദരിച്ചു. ഡോക്‌ടര്‍ ജി. ഭുവനചന്ദ്രന്റെ - സക്കറിയയുടെ കഥകള്‍ ഒരു പഠനം, ഡോക്‌ടര്‍ ജി. സജീനയുടെ ഭാഗവതം ഇരുപത്തിനാല് വൃത്തം - സംശോധിത സംസ്‌കരണവും പഠനവും എന്നീ പുസ്‌തകങ്ങള്‍ പ്രകാശനം ചെയ്‌തു. സര്‍വ്വകലാശാല രജിസ്‌ട്രാര്‍ ഡോക്‌ടര്‍ കെ. മുഹമ്മദ് ബഷീര്‍ സ്വാഗതവും പി.ആര്‍.ഒ. ജോജോസഫ് നന്ദിയും പറഞ്ഞു. ലാലുജോസഫ് അറിയിച്ചതാണിത്.
Comments