ഗാര്‍ലന്റ് (ടെക്‌സസ്) : ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (കേരള ചാപ്റ്റര്‍) ഡി.എഫ്.ഡബ്ലിയൂ പ്രവര്‍ത്തകര്‍ ഇന്ത്യയുടെ 65-#ാമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചു.
ജനുവരി 26 ഞായര്‍ വൈകീട്ട് 5 മണിക്ക് ഗാര്‍ലന്റ് കിയ ബാങ്ക്വറ്റ് ഹാളില്‍ ചേര്‍ന്ന് യോഗത്തില്‍ പ്രസിഡന്റ് രാജന്‍ മാത്യൂ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര ലബ്ധിക്ക് ശേഷം രണ്ട് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏതു രാഷ്ട്രങ്ങളിലേയും ഭരണഘടനേക്കാള്‍ അത്യുത്തമമായ ഒരു ഭരണഘടന രൂപപ്പെടുത്തിയെടുക്കുന്നതില്‍ ഡോ. അബേദ്ക്കറെ പോലുള്ള മഹാന്മാര്‍ നടത്തിയ ത്യാഗസമ്പന്നമായ പ്രവര്‍ത്തനകളെ സ്മരിക്കുന്നതിനും, സ്വാതന്ത്ര സമരത്തില്‍ പങ്കെടുത്ത് ജീവന്‍ ബലിയര്‍പ്പിച്ച സ്വാതന്ത്ര സമര ഭടന്മാരെ ആദരിക്കുന്നതിനുമുള്ള അവസരമാണ് റിപ്പബ്ലിക്ക് ദിനത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നതെന്ന് പ്രസിഡന്റ് രാജന്‍ മാത്യൂ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
തുടര്‍ന്ന് ടെക്‌സസ് സ്റ്റേറ്റ്(കേരള ചാപ്റ്റര്‍) ജോ.സെക്രട്ടറി പി.പി. ചെറിയാന്‍, ജോ.ട്രഷറര്‍ ചാക്കോ ഇട്ടി എന്നിവര്‍ റിപ്പബ്ലിക്ക്ദിനാചരണത്തിന്റെ ചരിത്ര പശ്ചാത്തലം വിവരിച്ചു. ടെക്‌സസ് സംസ്ഥാന ഓര്‍ഗനൈസര്‍ ബോബന്‍ കൊടുവത്ത് നയിച്ച ചര്‍ച്ച പ്രവര്‍ത്തകരുടെ അഭിപ്രായം പ്രകടിപ്പിക്കുന്നതിനുള്ള അവസരമൊരുക്കി. ജെ.പി.ജോണ്‍, റോയ് കൊടുവത്ത്, റ്റി.സി. ചാക്കൊ, ജോസഫ് ചാണ്ടി, കൊച്ചുമോന്‍, മാത്യൂ നൈനാന്‍, തമ്പി വര്‍ഗീസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഡി.എഫ്.ഡബ്‌ളിയൂ യൂണിറ്റ് സെക്രട്ടറി ബാബു പി. സൈമണ്‍ സ്വാഗതവും, സേവ്യര്‍ നന്ദിയും പറഞ്ഞു. ജോയ് ആന്റണിയുടെ ദേശീയ ഗാനാലാപത്തോടെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ സമാപിച്ചു.
Comments