ഹൂസ്റ്റണ്‍ : ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളയുടെ ടെക്‌സാസ് ചാപ്റ്റര്‍ ഇന്ത്യയുടെ 65-മത് റിപ്പബ്ലിക് ദിനമാഘോഷിച്ചു.
ജനുവരി 26ന് ഞായറാഴ്ച്ച വൈകുന്നേരം സ്റ്റാഫോര്‍ഡിലുള്ള തനിമ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ ചേര്‍ന്ന റിപ്പബ്ലിക്ദിന സംഗമത്തില്‍ ചാപ്റ്റര്‍ പ്രസിഡന്റ് ജോസഫ് ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി ബേബി മണക്കുന്നേല്‍ സ്വാഗതമാശംസിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ ശ്രേഷ്ഠമായ ഭരണഘ്ടനയും, നാളിതുവരെ പുലര്‍ത്തിപോരുന്ന ഭരണഘടനാമൂല്യങ്ങളും ലോകത്തിലെ പല രാജ്യങ്ങള്‍ക്കും മാതൃകയായിതീര്‍ന്നിട്ടുണ്ട്. ആറു പതിറ്റാണ്ടുകൊണ്ട് നമ്മുടെ രാജ്യം കൈവരിച്ച നേട്ടങ്ങള്‍, കാര്‍ഷിക മേഖലയിലും, വ്യവസായിക മേഖലയിലും ഉണ്ടായ അഭൂതപൂര്‍വമായ വളര്‍ച്ച, ബഹിരാകാശരംഗത്ത് ഉണ്ടായ വന്‍ മുന്നേറ്റം തുടങ്ങിയ നേട്ടങ്ങളുടെ പട്ടിക നിരവധിയാണ്. അങ്ങനെ ഇന്ത്യ ലോകരാജ്യങ്ങളുടെ മുന്‍പന്തിയിലേക്ക് ഉയര്‍ന്നു വന്നുകൊണ്ടിരിയ്ക്കുന്നതില്‍ നാം അഭിമാനം കൊള്ളണമെന്ന് പ്രസിഡന്റ് ജോസഫ് ഏബ്രഹാം അദ്ധ്യക്ഷ പ്രസംഗത്തില്‍ ഉദ്‌ബോധിപ്പിച്ചു.
സ്റ്റാഫോഡ് സിറ്റി കൗണ്‍സില്‍മാന്‍ കെന്‍ മാത്യൂ, തോമസ് ഓലിയം കുന്നേല്‍ എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി.
ഇന്ത്യയുടെ ഭരണഘടനാശില്പികളുടെ ത്യാഗപൂര്‍വമായ പ്രവര്‍ത്തനങ്ങളെയും, സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ജീവന്‍ ബലിയര്‍പ്പിച്ച സ്വാതന്ത്ര്യസമരസേനാനികളെയും യോഗത്തില്‍ സ്മരിച്ചു.
തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ജോ.സെക്രട്ടറി ജീമോന്‍ റാന്നി, ട്രഷറര്‍ ഏബ്രഹാം തോമസ്, ജോ.ട്രഷറര്‍ കെ.സി.ജോണ്‍, നാഷ്ണല്‍ കമ്മറ്റി അംഗം ഈശോ ജേക്കബ്, എസ്.കെ. ചെറിയാന്‍, വാവച്ചന്‍ മത്തായി, തോമസ് തയ്യില്‍ തുടങ്ങിയവര്‍ സജീവമായി പങ്കെടുത്തു.
വൈസ് പ്രസിഡന്റ് പൊന്നു പിള്ള നന്ദി പ്രകാശിപ്പിച്ചു.
Comments