ദുബായ്: ആഗോള കത്തോലിക്കാ സഭയുടെ അംഗീകാരമായ ഷെവലിയര്‍ പദവി ലഭിച്ച സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍ സെക്രട്ടറി ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന് ജനുവരി 30, 31 തീയതികളില്‍ ദുബായില്‍ സ്വീകരണം നല്‍കുന്നതാണ്. 30-ാം തീയതി വ്യാഴാഴ്‌ച വൈകിട്ട് 7.30ന് ദുബായ് സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നല്‌കുന്ന സ്വീകരണസമ്മേളനത്തില്‍ എസ്‌എംസിഎ പ്രസിഡന്റ് സെബാസ്റ്റ്യന്‍ തോമസ് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ദുബായ് സെന്റ് മെരീസ് സീറോ മലബാര്‍ കമ്മറ്റിയുടെ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിക്കും.
31ന് യുവദീപ്‌തി കെ സി വൈ എം യു.എ.ഇ. ചാപ്‌റ്റര്‍ വി.സി.സെബാസ്റ്റ്യന് ദുബായില്‍ സ്വീകരണം നല്‍കും. യു.എ.ഇ.യിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യുവജന നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സഭയുടെ അനുദിനപ്രവര്‍ത്തനങ്ങളില്‍ അല്‌മായരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും, സഭയും വിശ്വാസസമൂഹവും തമ്മില്‍ ആശയവിനിമയം സാധ്യമാക്കുന്നതിനും വി.സി.സെബാസ്റ്റ്യന്‍ നല്‍കുന്ന സംഭാവനകള്‍ വളരെ വലുതാണ്. ഉച്ചകഴിഞ്ഞ് 2.30നു നടക്കുന്ന അനുമോദന സമ്മേളനം പ്രശസ്‌ത മാധ്യമപ്രവര്‍ത്തകന്‍ വള്ളിക്കാടന്‍ ഉദ്‌ഘാടനം ചെയ്യുന്നതും യു.എ.ഇ.ചാപ്‌റ്റര്‍ പ്രസിഡന്റ് ജിനോ ജോസഫ് അധ്യക്ഷത വഹിക്കുന്നതുമാണ്. സ്‌മിതോഷ് തോമസ്, ജോ കാവാലം, ജേക്കബ് ജോസഫ്, സിജോ ജോസഫ്, അഭിലാഷ് കോര, ജോമോന്‍ മാത്യു, ബെന്‍ മാത്യു എന്നിവര്‍ സംസാരിക്കും.
Comments