ദുബായ്: അബുദാബി-ദുബായ് റോഡില്‍ വേഗപരിധി 140-ല്‍നിന്നും 120 ആയി കുറയ്ക്കുന്നു. അബുദാബി ട്രാഫിക് ഡയരക്ടറേറ്റിന്‍േറതാണ് തീരുമാനം. റോഡില്‍ തുടര്‍ച്ചയായുണ്ടാകുന്ന അപകടങ്ങള്‍ക്ക് അറുതിവരുത്താനാണിത്.
അബുദാബി-ദുബായ് റോഡില്‍ അല്‍ റഹയില്‍ അല്‍ ഖാനത്ത് ബ്രിഡ്ജ് മുതലുള്ള ഭാഗത്താണ് വേഗപരിധി കുറയ്ക്കുന്നത്. വേഗതാപരിധി 120 ആയി കുറച്ചുകൊണ്ടുള്ള നടപടി സ്ഥിരമായിട്ടായിരിക്കുമെന്ന് ബ്രിഗേഡിയര്‍ ജനറല്‍ ഹുസ്സൈന്‍ ആല്‍ ഹാര്‍ത്തി അറിയിച്ചു.
കഴിഞ്ഞാഴ്ച റോഡിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും രണ്ട് സ്ത്രീകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അല്‍ബന്ദര്‍ ഭാഗത്ത് നടന്ന ഈ അപകടത്തില്‍ അഞ്ച് വാഹനങ്ങളാണ് ഉള്‍പ്പെട്ടത്. പുതിയ തീരുമാനത്തെത്തുടര്‍ന്ന് റോഡിലെ റഡാറുകള്‍ പുനഃ ക്രമീകരിക്കും.
Comments