ലോകത്തിലെ ഏറ്റവും വലിയ ചരിഞ്ഞ ഗോപുരം ജര്‍മനിയില്‍ നിര്‍മിക്കുന്നു
Text Size
Story Dated: Wednesday, January 29, 2014 03:31 hrs UTC
തൂറിങ്ങന്‍ (ജര്‍മനി): ഫ്രാങ്ക്ഫര്‍ട്ടിന് കിഴക്കുള്ള ഈസ്റ്റ് ജര്‍മന്‍ സംസ്ഥാനമായ തൂറിങ്ങനിലെ സ്മാള്‍കാള്‍ഡന്‍ മൈനിങ്ങന്‍ എന്ന സ്ഥലത്ത് ലോകത്തിലെ ഏറ്റവും വലിയ ചരിഞ്ഞ ഗോപുരം പണിയുന്നു. ഈ ഗോപുരത്തിന്റെ ചരിവ് 23.5 ഡിഗ്രിയും, പൊക്കം 751 മീറ്ററുമാണ്. മുകളിലുള്ള ഒബസര്‍വേഷന്‍ ടവറിന് 70 മീറ്റര്‍ ഉയരം ഉണ്ടായിരിക്കും. ഇതോടെ ഇറ്റലിയിലെ പിസാ ഗോപുരത്തിന്റെ ഏറ്റവും വലിയ ചരിഞ്ഞ ഗോപുരം എന്ന സ്ഥാനം നഷ്ടപ്പെടും.
ജര്‍മനിയിലേക്കും, തൂറിങ്ങന്‍ സംസ്ഥാനത്തേക്കും ലോക ടൂറിസ്റ്റുകളെ ആകര്‍ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ലോകത്തിലെ ഏറ്റവും ചരിഞ്ഞ ഗോപുരം പണിയുന്നതെന്ന് പ്രൊജക്റ്റ് ലൈറ്റര്‍ പീറ്റര്‍ ഹൈംറിച്ച് പറഞ്ഞു. ഇതിന്റെ നിര്‍മ്മാണ ചിലവ് 14 മില്യണ്‍ യൂറോ ആണ്. അങ്ങിനെ ജര്‍മനി ലോകാത്ഭുതങ്ങളില്‍ സ്ഥാനം പിടിക്കും.
Comments