ഷാര്‍ജ: കല്‍ബ ഇന്ത്യന്‍ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ ക്ലബ്ബിന്റെ 65-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന കലാപരിപാടി എന്റെ ഇന്ത്യ എന്റെ അഭിമാനം ജനവരി 31 ന് വൈകീട്ട് 8.30 ന് ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് വൈ.പ്രസി. കെ.സി.അബൂബക്കര്‍ അറിയിച്ചു.
കല്‍ബ സര്‍ക്കാര്‍ ആശുപത്രി ഡയറക്ടര്‍ ഉബൈദ് മുഹമ്മദ് ഫറൈഷ് മുഖ്യാതിഥിയായിരിക്കും. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധികള്‍, സാമൂഹ്യ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും. പ്രമുഖ കലാകാരന്മാരെ ചടങ്ങില്‍ ആദരിക്കും. കലാപരിപാടികളും ഉണ്ടായിരിക്കും.
Comments