ന്യൂജഴ്സി . സുവിശേഷ ഗീതികള്‍ കൊരുത്തൊരുക്കുന്ന മ്യൂസിക്കല്സ്റ്റേജ് ഷോ - കെസ്റ്റര്‍ ലൈവ് 2015 ന് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. കെസ്റ്റര്‍ ഇതാദ്യമായാണ് അമേരിക്കയിലേക്ക്. അമേരിക്കയിലെ പ്രമുഖ ഇവന്റ് സംഘാടക ഗ്രൂപ്പായ കാര്‍വിംഗ് മൈന്‍ഡ്സ് എന്റര്ടെയ്ന്മെന്റ് ന്യുജഴ്സി സംഘടിപ്പിക്കുന്ന ഷോയിലേക്കാണ് കെസ്റ്ററിന്െറ ആദ്യ അമേരിക്കന്‍ പര്യടനം. 2013 ലും 2014 ലും അമേരിക്കയിലും കാനഡയിലുമായി നിരവധി ക്രിസ്റ്റ്യന്‍ ഡിവോഷണല്‍ സോംഗ് സ്റ്റേജ് ഷോ പ്രോഗ്രാമുകള്‍ വിജയകരമായി സംഘടിപ്പിച്ച ചരിത്രമുണ്ട് കാര്‍വിംഗ് മൈന്‍ഡ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്.
കെസ്റ്ററിന്െറ സ്വദേശം എറണാകുളമാണ്. സംഗീത പാരമ്പര്യമുളള കുടുംബത്തിലായിരുന്നു ജനനം. സംഗീതത്തെ സ്നേഹിച്ച് ജീവിച്ച അമ്മ തന്നെയായിരുന്നു സംഗീത വഴികളില്‍ കെസ്റ്റിന് ആദ്യ ഗുരു. ചെറിയ പ്രായത്തിലേ കര്‍ണാടിക് സംഗീതം പഠിച്ചു തുടങ്ങി. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ നിന്ന് മ്യൂസിക് ബിരുദമെടുത്ത കെസ്റ്റര്‍ കോളജ് പഠനത്തിന് പിന്നാലെ ഡിവോഷണല്‍ ഗായകനെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി.
കെസ്റ്റര്‍ വിവിധ സംവിധായകര്‍ക്ക് കീഴില്‍ ആയിരക്കണക്കിന് ഭക്തിഗാനങ്ങള്‍ പാടിക്കഴിഞ്ഞു.
നിന് സ്നേഹം എത്രയോ അവര്‍ണ
നീയം, ഇന്നയോളം എന്നെ
നടത്തി....., നന്മ മാത്രമേ...., അമ്മെ
അമ്മെ തായേ...., നിന്റെ
തകര്‍ച്ചയില്‍ ആശ്വാസമേകാന്‍...
നിത്യ സ്നേഹത്താല്‍
... എന്നേശുവെ എന്‍ നാഥനെ...
,എനിക്കായി കരുതുന്നവന്... ഇസ്ര
യേലിന് നായകാ... എന്‍െറ മുഖം
വാടിയാല്‍...., കണ്ണുനീര് താഴ്വര
യില്‍...,
സീറോ മലബാര്‍ ആരാധനാക്രമത്തിലെ വിശുദ്ധ കുര്‍ബാനയില്‍ ആലപിക്കുന്ന അംബരമനവരതം....,
സര്‍വശക്തതാതനാം... തുടങ്ങിയ ഗാനങ്ങളൊക്കെ കെസ്റ്ററിന്െറ സ്വര മധുരിമയില്‍ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളാണ്.
പബ്ലിക് സ്റ്റേജ് ഷോ പ്രോഗ്രാമുകളില്‍ അപൂര്‍വ്വമായി മാത്രം പ്രത്യക്ഷപ്പെടാറുളള കെസ്റ്റര്‍ സ്റ്റുഡിയോകളില്‍ റെക്കോര്‍ഡിംഗിന് പാടാനാണിഷ്ടപ്പെടുന്നത്. ഇന്ത്യയ്ക്ക് പുറത്തും അദ്ദേഹം അധികം യാത്ര ചെയ്തിട്ടില്ല. 2015 ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് കെസ്റ്ററിന്െറ അമേരിക്കന്‍ ട്രിപ്പ്.
വിവരങ്ങള്‍ക്ക് :
ഗില്‍ബര്‍ട്ട് ജോര്‍ജുകുട്ടി : 201 926 7477
Comments