ന്യൂയോര്‍ക്ക്: നാസു കൗണ്ടി ഡെമോക്രാറ്റിക് പാര്‍ട്ടി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആനുവല്‍ ഫാള്‍ ഡിന്നര്‍ ചാറ്റുബറായിട്ടു റെസ്റ്റോറന്റില്‍ ഒക്ടോബര്‍ ആറിന് ചെയര്മാന് ജയ് ജേക്കബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. സമ്മേളനത്തില്‍ അഞ്ഞൂറില്‍ അധികം പാര്‍ട്ടി അനുഭാവികളും നേതാക്കന്മാരും പങ്കെടുത്തു.
യുണൈറ്റഡ് സ്റ്റേറ്റ് സീനിയര്‍ സെനറ്റര്‍ ചാള്‍സ് ഷൂമര്‍, ഡെമോക്രാറ്റിക് കണ്‍ഗ്രഷണല്‍ കമ്മിറ്റി ചെയര്മാന്, കോണ്‍ഗ്രസ് മാന്‍ സ്റ്റീവ് ഇസ്രലേല്‍, ലെഫ്റ്റനന്റ് ഗവര്‍ണര്‍ ആയി ന്യൂയോര്‍ക്ക് സ്റ്റേറ്റില്‍ 2014 നവംബറില്‍ മത്സരിക്കുന്ന കാത്തി ഹോച്ചുല്‍, കോണ്‍ഗ്രസ് വുമണ്‍ കരോളിന് മക്കാര്‍ത്തി റിട്ടയര്‍ ചെയ്യുന്ന സീറ്റിലേക്ക് മത്സരിക്കുന്ന നാസു ഡിസ്ട്രിക്ട് അറ്റോര്‍ണി കാത്ലീന് റൈസ്, സ്റ്റേറ്റ് സെനറ്റ് സീറ്റില്‍ ഏഴാം ഡിസ്ട്രിക്ടിലേക്ക് മത്സരിക്കുന്ന ആദം ടെയ്ലര്, അസംബ്ലി വുമണ്‍ മൈക്കേല്‍ ഷിമെല്‍ എന്നിവര്‍ പങ്കെടുത്തു.
കളത്തില്‍ വര്‍ഗീസ് വൈസ് ചെയര്‍മാനായ നാസു കൗണ്ടി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ചടങ്ങില്‍ നിരവധി ഭാരതീയര്‍ ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
യു.എസ് സെനറ്റര്‍ ചാള്‍സ് ഷൂമര്‍ തന്റെ പ്രസംഗത്തില്‍ പ്രസിഡന്റ് ഒബാമയുടെ ഭരണകൂടത്തിന്റെ നേട്ടങ്ങളെ അഭിനന്ദിച്ചു. അമേരിക്കയില്‍ ഇപ്പോള്‍ തൊഴിലില്ലായ്മ നിരക്ക് 5.8 ശതമാനം മാത്രമാണ്. എന്നാല്‍ 2011-ല്‍ എട്ട് ശതമാനത്തില്‍ അധികമായിരുന്നു. രാജ്യത്തിന്റെ നേട്ടങ്ങള്‍ മൂലം അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വീണ്ടും വിജയിക്കുമെന്ന് അദ്ദേഹം ഉറപ്പു പറഞ്ഞു.
Comments