ന്യുജഴ്സി . ഒരാഴ്ചയായി ന്യുജഴ്സിയിലെ നെതര്വുഡ് സര്‍ക്കിള്‍, സൌത്ത് പ്ലെയ്ന്‍ ഫീല്‍ഡ്, ഓള്ഡ്ബ്രിഡ്ജ് എന്നീ പ്രദേശങ്ങളിലുളള ഇന്ത്യന്‍ അമേരിക്കന്‍ വീടുകളില്‍ തുടര്‍ച്ചയായി മോഷണം നടക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് മിഡില്‍ സെക്സ് കൌണ്ടി പ്രോസിക്യൂട്ടറുടെ ഓഫിസില്‍ നിന്നുളള അറിയിപ്പില്‍ പറയുന്നു.
ഒക്ടോബര്‍ 30 ന് മിഡില്‍ സെക്സ് കൌണ്ടിയിലെ നെതര്വുഡ് സര്‍ക്കിളില്‍ താമസിക്കുന്ന രാജേഷ് സിങ്ങിന്‍െറ വീട്ടില്‍ മുഖംമൂടി ധരിച്ച മൂന്നുപേര്‍ കവര്‍ച്ച നടത്തിയതാണ് ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിനുതൊട്ടു മുമ്പ് ഇതുപോലെ മൂന്ന് കളവുകള്‍ കൂടി നടത്തിയിരുന്നു. നാലു മോഷണശ്രമങ്ങളും നടത്തിയത് ഒരേ സംഘം തന്നെയായിരിക്കുമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും തെളിയുന്നതെന്ന് പ്രോസിക്യൂട്ടറുടെ ഓഫിസ് അറിയിച്ചു.
ദീപാവലി ആഘോഷങ്ങള്‍ക്കുശേഷം ഇന്ത്യന്‍ വംശജര്‍ അണിഞ്ഞിരുന്ന സ്വര്‍ണാഭരണങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടാകുന്നു എന്നതാകാം തസ്കരന്മാരെ ഇതിനു പ്രേരിപ്പിക്കുന്നത്.
തസ്ക്കരന്മാരുടെ അടുത്ത ലക്ഷ്യം ആരാണെന്നറിയില്ല. രാജേഷ് സിങ്ങിന്‍െറ സുഹൃത്ത് കുമാര്‍ പറഞ്ഞു. ഇത്തരം കളവുകള്‍ ഭയമുളവാക്കുന്നവയും നിരാശാ ജനകവുമാണെന്നതാണ് ഇവര്‍ അഭിപ്രായപ്പെട്ടത്.
കളവുകളായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കുന്നവര്‍ക്ക് മിഡില്‍ സെക്സ് കൌണ്ടി പ്രോസിക്യൂട്ടറന്മാരുടെ ഓഫിസ് പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്.
Comments