ഫിലഡല്‍ഫിയ: സാഹോദര്യത്തിന്റെ നഗരമായ ഫിലഡല്‍ഫിയ തന്നെയാണ് ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക ജനറല്‍ സെക്രട്ടറിയുടെ നാട് എന്നും മലയാളികള്‍ക്ക് ഇപ്പോള്‍ അടിക്കുറിപ്പെഴുതാം. ഫിലഡല്‍ഫിയയിലെ സാമൂഹ്യ, പത്രപ്രവര്‍ത്തന മേ ഖലയില്‍ നിറഞ്ഞ സാന്നിധ്യമായ വിന്‍സന്റ്ഇമ്മാനുവേല്‍ ഇന്ത്യ പ്രസ്ക്ലബ്ബിന്റെ ജനറല്‍ സെക്രട്ടറി പദമേറിയപ്പോള്‍ തന്നെ സര്‍വ പിന്തുണയും വാഗ്ദാനം ചെയ്തവരാണ് ഇവി ടുത്തെ മലയാളികള്‍. പ്രസ്ക്ലബ്ബിന്റെ സിഗ്നേച്ചര്‍ പദ്ധതിയായ മാധ്യമശ്രീ പുരസ്കാര സമര്‍പ്പണത്തിന് ന്യൂയോര്‍ക്കില്‍ നവംബര്‍ എട്ടിന് അരങ്ങുണരുമ്പോള്‍ കാലേക്കൂട്ടി സ് പൊണ്സര്മാരാകാനും ഫിലഡല്‍ഫിയ മലയാളികള്‍ താല്‍പ്പര്യം കാട്ടി. പത്രപ്രവര്‍ത്തനത്തിന്റെ കാതലറിയാവുന്ന നഗരം തന്നെയാണിത് എന്നു ബോധ്യപ്പെട്ടതും സ്പൊണ് സര്‍ഷിപ്പ് നിറഞ്ഞൊഴുകിയപ്പോഴാണ്.
പത്രപ്രവര്‍ത്തകനായ സി.പി.എക്കാരന് സുധ കര്‍ത്തയാണ് ആദ്യ സ്പൊണ്‍സര്‍ഷിപ്പ് വച്ചു നീട്ടിയത്. വിവിധ സംഘടനകളുടെ അമരം കാത്തിട്ടുളള സുധ ഒരു ഹെറിറ്റേജ് സെന്ററിന്റെ ഉടമ കൂടിയാണ്. സുധയുടെ പ്രവര്‍ത്തന പരിചയം എന്തെന്ന് ചോദിച്ചാല്‍ ഒരു ജന്മമുളളതു തന്നെ എന്ന ഉത്തരം കിട്ടും.
ഇന്ത്യ പ്രസ്ക്ലബ്ബിന്റെ അഭിനന്ദന ഫലകം എടുത്തു കാട്ടിയിട്ടാണ് കര്‍മ്മമേഖലയില്‍ വിജയങ്ങള്‍ വാരിക്കൂട്ടിയ മണിലാല്‍ മത്തായി വീണ്ടും സ്പൊണ്‍സറായത്. മുന്‍പു നടന്നിട്ടുളള പ്രസ്ക്ലബ്ബ് സമ്മേളനങ്ങള്‍ക്ക് പിന്തുണയായിട്ടുളള എനിക്ക് ഇനിയെന്തിനൊരു ക്ഷണക്കത്ത് എന്ന ചോദ്യവും ആ ഫലകം ചൂണ്ടിക്കാണിക്കലിലുണ്ടായിരുന്നു.
പുസ്തകത്താളുകളില്‍ നിന്നും ജീവിതരേഖയില്‍ നിന്നും ജേര്‍ണലിസം പഠിച്ചൊരാളും സ്പൊണ്‍സര്‍ ഗണത്തിലെത്തി. നോര്‍ത്ത് ഈസ്റ്റ് ഫിലഡല്ഫിയയില് ആസ്ഥാനമുറപ്പിച്ച് ആകാശസീമകളുടെ കണക്കെടുപ്പ് നടത്തുന്ന ഗ്ലോബല്‍ ട്രാവല്‍ കമ്പനി ഉടമ റെജി ഫിലിപ്പ്. പ്രസ്ക്ലബ്ബിന്റെ ഔദ്യോഗിക ട്രാവല്‍ ഏജന്റായ റെജി പക്ഷേ സ്പൊണ്‍സര്‍ഷിപ്പ് നല്‍കിയത് അനൗദ്യോഗികമായാണ്; ഒരു സ്നേഹ സന്ദേശം പോലെ...
വിനയം കൈയില്‍ കരുതിയ എപ്പോഴാണ് എന്ന് ചോദിച്ചു പോകും ജോസ് ആറ്റുപുറത്തിനെ കാണുമ്പോള്‍. കുവൈറ്റില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറി സദാ പുഞ്ചിരിയുമായി നടക്കുന്ന ആറ്റുപറത്തിനോട് അങ്ങനെ ചോദിച്ചില്ലെങ്കിലേ അത്ഭുതമുളളൂ. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും അമേരിക്കയില്‍ കുടിയേറിയവരുടെ സംഘടനയായ ഓര്‍മ്മ യുടെ ദേശീയ പ്രസിഡന്റായ ജോസ് ആറ്റുപുറത്തില് പത്രപ്രവര്ത്തകരോടുളള ആദരവിന്റെ അഗ്നിപര്‍വതം തന്നെയുണ്ട്.
ഓള്‍സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കമ്പനി ഉടമയായ ജോസഫ് മാത്യുവിന് സഹായം നല്കു മ്പോള്‍ സ്വന്തം താല്‍പ്പര്യത്തിന്റെ തുരുത്തുകള്‍ തേടുന്ന പതിവില്ല. പളളിയായാലും അമ്പലമായാലും ചാരിറ്റിയായാലും ഫുട്ബോള്‍ കളിയായാലും സഹായവുമായി ഓടിയെത്തുന്ന വ്യക്തിയാണ് കര്‍മ്മമേഖലയില്‍ വിജയം കൈപ്പിടിയിലാക്കിയ ജോസഫ് മാത്യു.
കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് സജി കരിങ്കുറ്റിയെങ്കിലും നല്ലതു ചെയ്താല്‍ മോഡിയും നേതാവ് എന്നു പറയാന്‍ ഇദ്ദേഹത്തിന് മടിയൊന്നുമില്ല. അങ്ങനെ നല്ലത് ചെയ്യുന്നതു കൊണ്ടാണ് ഇന്ത്യ പ്രസ്ക്ലബ്ബ് മാധ്യമശ്രീ പദ്ധതിക്ക് താന്‍ സ്പൊണ്സറായതെന്നും മുഖ്യധാരാ അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ ചുൂടനുഭവിക്കുന്ന സജി പറഞ്ഞു.
ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യൂവും സ്പോണ്‍സറാണ്.
ടെലിവിഷന്‍ ആങ്കറായ ഷാജി മത്തായി മാധ്യമശ്രീയുടെ സ്പൊണ്സറായില്ലെങ്കിലേ അ ത്ഭുതപ്പെടാനുളളൂ. കാരണം അദ്ദേഹം പത്രപവര്ത്തകന് തന്നെയാണ്. ഗായകന്, ബിസിനസുകാരന്, പത്രപ്രവര്ത്തകന് എന്നീ വിശേഷണങ്ങളുളള ഷാജി മത്തായി തൊട്ടു നനച്ചതെല്ലാം പനങ്കുല പോലെ വളരുകയാണിപ്പോള്‍.
ഫിലഡല്ഫിയയില് നിന്നും മാധ്യമശ്രീ പുരസ്കാരം ന്യൂയോര്‍ക്കില്‍ നടക്കുമ്പോള്‍ സ്പൊണ്‍സര്‍മാര്‍ മനസില്‍ സൂക്ഷിക്കുന്ന സ്വകാര്യ ദുഖമുണ്ട്. ഇവിടെ നടക്കാനിരുന്ന ചടങ്ങാണ് ന്യൂയോര്‍ക്കിലേക്ക് മാറ്റേണ്ടി വന്നത് എന്നോര്‍ക്കുമ്പോള്‍.. എങ്കിലും പിറവി നടക്കാതിരുന്ന പിന്തുണക്കാരാവുമ്പോള് ഇവര്‍ അകലങ്ങളിലെ അയല്ക്കാരാവുന്നു.
Comments