ന്യൂയോര്‍ക്ക്: റവ.ഫാ. ബെന്നി പീറ്റര്‍ വെട്ടിക്കനാക്കുടി നയിക്കുന്ന `അഭിഷേക ജ്വാല കണ്വെന്ഷന് 2014' ഡിസംബര്‍ ആറാം തീയതി ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ റോക്ക്ലാന്റ് ക്നാനായ കാത്തലിക് സെന്ററില്‍ (400 willow Grove Road, Stony Point, NY 10980) നടത്തപ്പെടുന്നു.
ആത്മാഭിഷേകത്തിനും ആത്മവിശുദ്ധീകരണത്തിനുമായി ദൈവം ഒരുക്കിയിരിക്കുന്ന ഈ വിശുദ്ധീകരണ ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ ഏവരേയും ഹൃദ്യമായി ക്നാനായ സെന്ററിലേക്ക് ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. റെന്നി കട്ടേല്‍ (847 312 7555), ഫാ. ബെന്നി പീറ്റര്‍ വെട്ടിക്കനാക്കുടി (91 944 633 0233), സുബി കുര്യാക്കോസ് (845 825 7883).
Comments