ഡാലസ്. തിരുവല്ലാ അസോസിയേഷന് ഓഫ് ഡാലസിന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ കരോള്‍ട്ടന്‍ ഇന്ത്യന്‍ ക്രീക്ക് ക്ളബില്‍ ജനുവരി 4 ഞായാറാഴ്ച.വൈകിട്ട് 6 മുതലാണ് പരിപാടികള്‍.അസോസിയേഷന്റെ നേതൃത്വത്തിലുള്ള വര്‍ഷത്തെ ക്രിസ്മസ് കരോള്‍ നവംബര്‍ 30 , ഡിസംബര്‍ 7 തീയതികളിലായി നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഇതിന്റെ ഭാഗമായി ലൂയീസ് വില്‍ , ഫ്ലവര്‍ മൌണ്ട്, കാരള്‍ട്ടന്‍ , ഇര്‍വിംഗ് , റിച്ചാഡ്സണ് , പ്ളാനോ സിറ്റികളിലുള്ള തിരുവല്ല നിവാസികളുടെയും സുഹൃത്തുക്കളുടെയും ഭവനങ്ങളില്‍ കരോള്‍ ഗായക സംഘം സന്ദര്‍ശനം നടത്തും. എല്ലാ തിരുവല്ലാ നിവാസികളേയും സുഹൃത്തുക്കളേയും കരോള്‍, ക്രിസ്മസ് ആഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. സോണി ജേക്കബ് , സജി നായര്‍, മാത്യു സാമുവല്‍, സുനു മാത്യു, ബിജു വര്‍ഗീസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
Comments