വാഷിങ്ടണ്‍ . ഡ്രിസംബര് 26 വെളളിയാഴ്ച ഫെഡറല്‍ ജീവനക്കാര്‍ക്ക് അവധി അനുവദിച്ചുകൊണ്ടുളള എക്സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഒബാമ ഒപ്പിട്ടു. ഡിസംബര്‍ അഞ്ചിന് വൈറ്റ് ഹൌസിലാണ് ഹോളി ഡേ പ്രഖ്യാനം നടത്തിയത്.
ഫെഡറല്‍ ഗവണ്മെന്റിലെ എല്ലാ എക്സിക്യൂട്ടീവ് ബ്രാഞ്ച് ഡിപ്പാര്‍ട്ട്മെന്റ് - ഏജന്‍സീസ് ജീവനക്കാര്‍ക്ക് അവധി ബാധകമാക്കിയപ്പോള്‍ അത്യാവശ്യ സര്‍വീസായ നാഷണല്‍ സെക്യൂരിറ്റി, പ്രതിരോധ വകുപ്പിലെ ജീവനക്കാരെ ഇതില്‍ നിന്നൊഴിവാക്കി.
കഴിഞ്ഞ പല വര്‍ഷങ്ങളായി ഫെഡറല്‍ ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവ് മരവിപ്പിലും, ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചും ഗവണ്മെന്റ് സ്വീകരിച്ച നടപടികള്ക്കാവശ്യമാകുകയാണ് ഈ ഉത്തരവ്.
ഇതിനു മുമ്പ് പ്രസിഡന്റുമാരായിരുന്നിട്ടുളളവര് ഡിസംബര്‍ 24നും , 26 നും മുഴുവനായോ, ഭാഗികമായോ ഒഴിവു നല്‍കികൊണ്ടുളള എക്സിക്യൂട്ടീവ് ഉത്തരവുകള്‍ പറപ്പെടുവിപ്പിച്ചിട്ടുണ്ട്.
Comments