വാഷിംഗ്ടണ്‍ : ക്രിസ്തുമസ് കഴിഞ്ഞ് അടുത്തദിവസം ഡിസം.26 വെള്ളിയാഴ്ച ഫെഡറല്‍ ജീവനക്കാര്‍ക്ക് അവധി അനുവദിച്ചുകൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഒബാമ ഒപ്പിട്ടു- ഡിസംബര്‍ 5ന് വൈറ്റ് ഹൗസില്‍ വെച്ചാണ് ഹോളിഡേ പ്രഖ്യാപനം നടത്തിയത്.
ഫെഡറല്‍ ഗവണ്മെന്റിലെ എല്ലാ എക്സിക്യൂട്ടീവ് ബ്രാഞ്ച് ഡിപ്പാര്‍ട്ട്മെന്റ് ഏജന്‍സീസ് ജീവനക്കാര്‍ക്ക് അവധി ബാധകമാക്കിയപ്പോള്‍ അത്യാവശ്യ സര്‍വീസായ നാഷ്ണല്‍ സെക്യൂരിറ്റി, പ്രതിരോധം വകുപ്പിലെ ജീവനക്കാരെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
കഴിഞ്ഞ പല വര്‍ഷങ്ങളായി ഫെഡറല്‍ ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവ് മരവിപ്പിച്ചും, അനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചും ഗവണ്മെന്റ് സ്വീകരിച്ച നടപടികള്ക്കാശ്വാസമാകുകയാണ് ഈ ഉത്തരവ്.
മുമ്പു പ്രസിഡന്റുമാരായിരുന്നിട്ടുള്ളവര് ഡിസം.24നും ഡിസം.26നും മുഴുവനായോ, ഭാഗീകമായോ ഒഴിവുനല്കികൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവുകള്‍ പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.
Comments