ഫിലാഡല്‍ഫിയ: ചിക്കാഗോ സീറോമലബാര്‍ രൂപതയുടെ കീഴിലുള്ള പ്രമുഖ ഇടവകദേവാലയങ്ങളിലൊന്നായ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാപള്ളിയില്‍ 2015-2016 വര്‍ഷത്തേക്കുള്ള പുതിയ പാരീഷ് കൗണ്‍സില്‍ നിലവില്‍ വന്നു. രൂപതയുടെ പുതുക്കിയ നിയമാവലി പ്രകാരം പാരീഷ് കൗണ്‍സിലില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരു കൈക്കാരന്, ഇടവകവികാരി നാമനിര്‍ദ്ദേശം ചെയ്യുന്ന മറ്റൊരു കൈക്കാരന്, കുടുംബകൂട്ടായ്മകളില്നിന്നു തെരഞ്ഞെടുക്കപ്പെടുന്ന വാര്‍ഡ് പ്രസിഡന്റുമാര്‍, സണ്ടേസ്കൂള്‍ പ്രതിനിധി, ഭക്തസംഘടനകളുടെ ഒരു പ്രതിനിധി, വികാരി നോമിനേറ്റുചെയുന്ന അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് പുതിയ പാരീഷ് കൗണ്‍സില്‍.
സണ്ണി പടയാറ്റി, ഷാജി മിറ്റത്താനി എന്നിവര്‍ കൈക്കാരന്മാരും, 9 കുടുംബകൂട്ടായ്മകളെ പ്രതിനിധീകരിച്ച് റോയി വര്‍ഗീസ് (സെ. അല്‍ഫോന്‍സാ), പോളച്ചന് വറീദ് (സെ. ചാവറ), ആന്റണി സിറിയക്ക് (വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്), ജോണ്‍ ജോസഫ് പുത്തൂപ്പള്ളി (വാഴ്ത്തപ്പെട്ട മദര്‍ തെരേസാ), ജ്യോതി എബ്രാഹം (സെ. ജോര്‍ജ്), ജോര്‍ജ് തലോടി (സെ. ന്യൂമാന്‍), സണ്ണി പടയാറ്റി (സെ. ജോസഫ്), ബിനു പോള്‍ പൂവന് (സെ. മേരീസ്), സണ്ണി ഫിലിപ് (സെ. തോമസ്) എന്നിവരും, സെ. വിന്‍സന്റ് ഡി പോള്‍, എസ്. എം. സി. സി, മരിയന്‍ മദേഴ്സ് എന്നീ സംഘടനകളുടെ പ്രതിനിധിയായി ബാബു കെ. പോള്‍, ജോസ് മാളേയ്ക്കല്‍ (മതബോധനസ്കൂള്‍), മലിസാ മാത്യു, (യുവജനം), നോമിനേറ്റുചെയ്യപ്പെട്ടവരായി സാറാ യോഹന്നാന്, ജിമ്മി ചാക്കോ, ജേക്ക് ചാക്കോ, ജോര്‍ജ് വി. ജോര്‍ജ്, മഞ്ജു ജോസഫ് ചെറുവേലില്‍ എന്നിവരാണു പുതിയ പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍. ജിമ്മി ചാക്കോ, ജേക്ക് ചാക്കോ എന്നിവര്‍ രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍. ടോം പാറ്റാനി പാരിഷ് സെക്രട്ടറിയും, അക്കൗണ്ടന്റും.
2015 ജനുവരി 4-ന് വിശുദ്ധ കുര്‍ബാന മധ്യേ ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി ചൊല്ലിക്കൊടുത്ത സത്യവാചകങ്ങള്‍ പുതിയ കൈക്കാരന്മാരും, കമ്മിറ്റി അംഗങ്ങളും ഏറ്റുപറഞ്ഞ് പ്രതിജ്ഞ ചെയ്തു. തദവസരത്തില്‍ ഫാ. ജോണിക്കുട്ടി പുലിശേരി 2013-14 വര്‍ഷങ്ങളിലെ പാരിഷ് കൗണ്‍സിലില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും നന്ദി അര്‍പ്പിക്കുകയും, പുതിയ കമ്മിറ്റിക്ക് എല്ലാവിധ ആശംസകള്‍ നേരുകയും ചെയ്തു.
Comments