ഫ്ലോറിഡ: സൗത്ത് ഫ്ലോറിഡയിലെ നവകേരള മലയാളി അസോസിയേഷന് കേരളത്തിലെ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍ ഓണാഘോഷ പരിപാടികള്‍ ഉപേക്ഷിച്ചും പൊതുജനങ്ങളില്‍ നിന്ന് സംഭാവന സ്വീകരിച്ചും സ്വരൂപിച്ച 15001 ഡോളര്‍, പ്രസിഡന്റ് ജോബി പൊന്നും പുരയിടം മുഖ്യമന്തി പിണറായി വിജയനെ നേരില്‍ കണ്ടു കൈമാറി. കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓണാഘോഷ പരിപാടികള്‍ ഉപേക്ഷിച്ച അസോസിയേഷന് തീരുമാനത്തെ മലയാളി സമൂഹം ഒന്നടങ്കം അനുമോദിച്ചു. സെക്രട്ടറി ബിജോയ് സേവ്യര്‍, വൈസ് പ്രസിഡന്റ് ഷാന്റി വര്‍ഗീസ്, ട്രഷറര്‍ ജയിന് വാത്യാലില്‍, ജോയിന്റ് ട്രെഷറര്‍ സൈമണ്‍ പാറത്താഴം, ജോയിന്റ് സെക്രട്ടറി ആനന്ദ്ലാല് രാധാകൃഷ്ണന് എന്നിവരാണ് തുക സമഹരിക്കാന് മുന്നിട്ടിറങ്ങിയത്
Comments