ന്യൂയോര്‍ക്ക്∙ രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ ഉജ്വല വിജയം ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എ ന്യൂയോര്‍ക്കില്‍ ഡിസംബര്‍ 16 ഞായറാഴ്ച വൈകിട്ട് ആറിനു ക്യൂന്‍സിലെ പഞ്ചാബ് റസ്റ്റോറന്റില്‍ കൂടി ആഘോഷിച്ചു. ഏകദേശം നൂറ്റമ്പതോളം പേര് യോഗത്തില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് പ്രസിഡന്റ് മൊഹീന്ദര്‍ സിംഗ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കമ്മിറ്റി ചെയര്മാന് സാം പിട്രോഡ ഫേസ്ബുക്ക് ലൈവില്‍ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായിട്ട് ഒരു വര്‍ഷം തികയുന്നതേയുള്ളൂ. ഈ മഹാ വിജയം ജനങ്ങളില്‍ ആവേശവും ഉന്മേഷവും പകരുന്ന ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു വലിയ വഴിത്തിരിവാണ്. നാട്ടില്‍ പോയി ഇലക്ഷന് പ്രചാരണം നടത്തിയ എല്ലാ നേതാക്കളേയും സാം പിട്രോഡ അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ തീപ്പൊരി പ്രസംഗം കോണ്‍ഗ്രസ് അനുഭാവികളില്‍ ആഹ്ലാദവും ഉത്തേജനവും പകര്‍ന്നു.
സെക്രട്ടറി ജനറല്‍ ഹര്‍ബചന്‍ സിംഗ് രാഹുല്‍ ഗാന്ധിക്കും, ഡല്‍ഹിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കും ഈ അമ്പരപ്പിക്കുന്ന വിജയത്തെ ടോസ്റ്റ് നല്കി ആദരിച്ചു. ചെയര്മാന് സാം പിട്രോഡ, എഐസിസി ജനറല്‍ സെക്രട്ടറി ഹിമാന്‍ഷു വ്യാസ്, മധു യാസ്കി എന്നിവരോടുള്ള കൃതജ്ഞതയും അനുമോദനങ്ങളും അറിയിച്ചു. ജോര്‍ജ് ഏബ്രഹാം (ഐ.എന്‍.ഒ.സി വൈസ് ചെയര്മാന്) ഈ വിജയത്തിനുവേണ്ടി പ്രവര്‍ത്തിച്ചവരെ അഭിനന്ദിക്കുകയും, 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൂര്‍വ്വാധികം ശക്തിയോടെ കോണ്‍ഗ്രസ് അധികാരത്തില്‍ വരുവാന്‍ ഏവരുടേയും അധ്വാനവും പ്രവര്‍ത്തനവും അത്യന്താപേക്ഷിതമാണെന്നു ഊന്നിപറയും ചെയ്തു.
ഐഒസി പ്രസിഡന്റ് മൊഹിന്ദര്‍ സിംഗ് രാജസ്ഥാനിലും തെലങ്കാനയിലും പോയി ഇലക്ഷന് പ്രചാരണം നടത്തുകയും കോണ്‍ഗ്രസിന്റെ ആവേശകരമായ മുന്നേറ്റം തിരിച്ചറിയുകയുമുണ്ടായി. ഇനിയുമുള്ള അഞ്ചു മാസങ്ങളില്‍ എല്ലാവരും കഠിനാധ്വാനം ചെയ്ത് പ്രവര്‍ത്തിച്ചാല്‍ 2019-ല്‍ വിജയം സുനിശ്ചിതമാണെന്നു എടുത്തു പറഞ്ഞു.
ഐഎന്‍ഒസി വനിതാ വിഭാഗം ചെയര്‍ ലീല മാരേട്ട് സംസ്ഥാന ഇലക്ഷന് വിജയം ഇനിയും വരുന്ന ലോക്സഭാ ഇലക്ഷന്റെ മുന്നോടിയായി 2019-ലെ വന്‍ വിജയത്തിനുവേണ്ടി, കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനായി കഠിന പ്രവര്‍ത്തനം ചെയ്യുവാന്‍ ആഹ്വാനം ചെയ്തു. രാജേന്ദ്രന് ഡിച്ചിപ്പള്ളി (എന്‍.ആര്.ഐ വോട്ടിംഗ് കമ്മിറ്റി ചെയര്മാന്), ഫുമന്സ് സിംഗ് (വൈസ് പ്രസിഡന്റ്), രവീന്ദര്‍ സിംഗ് ചോപ്ര (ഫിനാന്‍സ് കമ്മിറ്റി ചെയര്‍), ഗുര്‍മിസ് സിങ് ഡില് (പഞ്ചാബ് ചാപ്റ്റര്‍ പ്രസിഡന്റ്), ഷാലു സൂരി (വുമന്‍സ് കമ്മിറ്റി ചെയര്‍), ചരണ്‍ സിംഗ് (ഹരിയാന ചാപ്റ്റര്‍ പ്രസിഡന്റ്), ഷെര്‍സിംഗ് മാഡ്റ (ബൈലോസ് കമ്മിറ്റി ചെയര്‍), കളത്തില്‍ വര്‍ഗീസ് (ചെയര്‍, ലോബി ഇന്‍ യുഎസ് കമ്മിറ്റി ), ജോസ് ജോര്‍ജ് (വൈസ് പ്രസിഡന്റ്), മാലിനി ഷാ (വൈസ് പ്രസിഡന്റ്), ജയ സുന്ദരം (തമിഴ്നാട് ചാപ്റ്റര്‍ പ്രസിഡന്റ്), സനീഷ് ശര്‍മ്മ (പഞ്ചാബ് ചാപ്റ്റര്‍ പ്രസിഡന്റ്), ജോണ്‍ ജോസഫ് (വൈസ് പ്രസിഡന്റ്), സ്വരണ്‍ സിങ് (ട്രഷറര്‍), അമിര്‍ റഷീദ് (ബീഹാര്‍ ചാപ്റ്റര്‍ പ്രസിഡന്റ്), ജസ് വിര് സിംഗ്, പ്രസാദ് കമ്മംപതി, രാജേന്ദ്രര്‍ റെഡ്ഡി, കോശി ഉമ്മന്‍ എന്നിവരും ആശംസകള്‍ നേര്‍ന്നു. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.
Comments