ചെസ്റ്റല്‍ (പെന്‍സില്‍ വാനിയ) : പെന്‍സില്‍വാനിയായിലെ വൈഡ്നര്‍ യൂണിവേഴ്സിറ്റിയില്‍ ഇന്ന് രാത്രി 8.45ന് നടന്ന വെടിവെപ്പില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റതായി സ്ക്കൂള് വെബ്സൈറ്റില്‍ അധികൃതര്‍ അറിയിച്ചു.
യൂണിവേഴ്സിറ്റി അത്ലറ്റില് സെന്ററിലാണ് വെടിവെപ്പുണ്ടായത്. വെടിയേറ്റ വിദ്യാര്‍ത്ഥിയെ ചെസ്റ്റര്‍ മെഡിക്കല്‍ സെന്ററില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയതായി ഹോസ്പിറ്റല്‍ നഴ്സിങ്ങ് സൂപ്രവൈസര്‍ പത്രപ്രതിനിധികളെ അറിയിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
വിദ്യാര്‍ത്ഥികള്‍ ആരും പുറത്തിറങ്ങരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അമേരിക്കയിലെ ഏറ്റവും അപകടം നിറഞ്ഞ സിറ്റികളിലൊന്നായിട്ടാണ് പെന്‍സില്‍വാനിയായിലെ ചെസ്റ്റര്‍ അറിയപ്പെടുന്നത്.
രാത്രി വൈകി നടന്ന വെടിവെപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ. വെടിവെപ്പുനടത്തിയ പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. വെടിയേറ്റ വിദ്യാര്‍ത്ഥിയുടെ പേര് വിവരം യൂണിവേഴ്സിറ്റി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
പുതിയ വര്‍ഷം ആരംഭിച്ചതിനുശേഷം സ്ക്കൂളിലും, കോളേജുകളിലുമായി നടക്കുന്ന നാലാമത്തെ വെടിവെപ്പ് സംഭവമാണിത്.
Comments