ന്യൂജേഴ്സി: ജിംതോര്പ്പ് ഹിസ്റ്റോറിക്ക് ക്യാമ്പിംഗ് റിസോര്‍ട്ടില്‍ വച്ചു നടന്ന പിക്ക്നിക്ക് നാമം കുടുംബാംഗങ്ങളുടെ ഒരു സംഗമം കൂടി ആയി. നാമം പ്രസിഡന്റ് മാധവന് ബി. നായര്‍ പിക്നിക്ക് ഔപചാരികമായി ഉദ്ഘാടനം ചെയ്തു, പിക്നിക്ക് കോ-ഓര്‍ഡിനേറ്റര്‍ അജിത്ത് മേനോന്, പ്രസിഡന്റ് മാധവന് ബി. നായര്‍, സെക്രട്ടറി ബിന്ദു സജീവ് എന്നിവര്‍ പിക്നിക്കിന് നേതൃത്വം നല്കി. യുവജനങ്ങളുടെയും കുട്ടികളുടെയും പങ്കാളിത്വമായിരുന്നു പിക്നിക്കിന്റെ വിജയം എന്ന് പ്രസിഡന്റ് മാധവന് ബി നായര്‍ അഭിപ്രായപ്പെട്ടു.
കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി ധാരാളം മത്സരങ്ങള്‍ നടത്തുകയുണ്ടായി. വെള്ളി, ശനി ദിവസങ്ങളില്‍ ആയി നടത്തിയ ക്യാമ്പിംഗ് പിക്നിക്ക് ഞായറാഴ്ച ഉച്ചയ്ക്ക് സമാപിക്കുന്നതുവരെ ആബാലവൃദ്ധം പേരും പുതുമ നിറഞ്ഞ പരിപാടികളിലുടെ ഉത്സാഹഭരിതരാക്കി. ക്യാമ്പിംഗ് പിക്നിക്ക് ഇത്രയും പുതുമയോടെ നടത്തുന്നതിന് നേതൃത്വം നല്‍കിയത് അജിത്ത് മേനോന്, ഡോ. ആശാ നായര്‍, സന്ദീപ് കുമാര്‍, ഡോ. അംബികാ നായര്‍, അജിത്ത് കണ്ണന്, സജിത്ത് ഗോപിനാഥ്, ബിനു നായര്‍, ഡോ. ഗിതേഷ് തമ്പി, കാര്‍ത്തിക്ക് ശ്രീധര്‍, എന്നിവര്‍ അടങ്ങുന്ന ടീമായിരുന്നു ഒരുക്കുന്ന കാര്യങ്ങളുടെ ചുമതല തികച്ചും കൂറുമാറ്റ രീതിയില്‍ ക്രമീകരിക്കുവാന്‍ അശ്രാന്ത പരിശ്രമം നടത്തിയ പിക്നിക്ക് കമ്മറ്റിയെ നാമം പ്രസിഡന്റ് മാധവന് നായരും കമ്മറ്റി അംഗങ്ങളും അഭനന്ദിച്ചു.
വൈവിദ്ധ്യമാര്‍ന്ന കായിക മത്സരങ്ങളും കളികളും ഒക്കെ ആയി ഉത്സാഹഭരിതമായ ഒരു അന്തരീക്ഷം തന്നെ സൃഷ്ടിക്കുവാന്‍ കഴിഞ്ഞു. കായിക മത്സരങ്ങളുടെ ചുമതലയേറ്റ പിക്ക്നിക്ക് കമ്മറ്റി ഏവരെയും പ്രശംസ പിടിച്ചു പറ്റി. സന്തോഷ് നായര്‍, അജിത്ത് കണ്ണന്, അജു ഗിതേഷ്, എന്നിവര്‍ ബാര്ബികൂണിന് നേതൃത്വം നല്കി. കെ.എച്ച്.എന്‍.എ. ജനറല്‍ സെക്രട്ടറി ഗണേഷ് നായരുടെ സാന്നിദ്ധ്യം പിക്ക്നിക്കിന് മാറ്റുകൂട്ടി.
നാമത്തിന്റെ ക്ഷണം സ്വീകരിച്ച് ക്യാമ്പില്‍ പങ്കെടുക്കുവാന്‍ എത്തിയ എല്ലാവര്ക്കും സെക്രട്ടറി ബിന്ദു സജീവ് കുമാര്‍ നന്ദി പ്രകാശിപ്പിച്ചു. പങ്കെടുത്ത ഏവര്‍ക്കും ജിംതോര്പ്പ് റിസോര്‍ട്ട് ആഹ്ലാദഭരിതമായ രണ്ടു ദിനങ്ങള്‍ സമ്മാനിച്ചതില്‍ തങ്ങള്‍ അത്യന്തം ആഹ്ലാദവാന്മാര്‍ ആണെന്നും നാമത്തിന്റെ മറ്റു പരിപാടികളില്‍ ഏവരുടെയും നിസ്സീമമായ സഹകരണവും അഭ്യര്‍ത്ഥിക്കുന്നതായും പ്രസിഡന്റ് മാധവന്, വൈസ് പ്രസിഡന്റ് ഡോ. ജിതേഷ് തമ്പി എന്നിവര്‍ കൂട്ടിച്ചേര്‍ത്തു.
Comments