You are Here : Home / USA News

വി. മിഖായേല്‍ റേശ്‌ മാലാഖയുടെ ദര്‍ശന തിരുനാള്‍ ആഘോഷിച്ചു

Text Size  

Story Dated: Monday, May 18, 2015 10:55 hrs UTC

ജോണിക്കുട്ടി പിള്ളവീട്ടില്‍

 

ചിക്കാഗോ: സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ അത്ഭുത പ്രവര്‍ത്തകനായ വി. മിഖായേല്‍ റേശ്‌ മാലാഖയുടെ ദര്‍ശന തിരുനാള്‍ ഭക്തിപൂര്‍വ്വം ആചരിച്ചു. മെയ്‌ പത്താം തീയതി രാവിലെ 10 മണിക്ക്‌ മാലാഖയുടെ രൂപംവെഞ്ചരിപ്പോടുകൂടി ആരംഭിച്ച ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്‌ക്ക്‌ ബഹുമാനപ്പെട്ട റവ.ഫാ. തോമസ്‌ മുളവനാല്‍ മുഖ്യകാര്‍മികനായിരുന്നു. ദൈവദൂതന്മാരില്‍ പ്രധാനിയും, കാവല്‍ക്കാരനുമായ വി. മിഖായേല്‍ റേശ്‌ മാലാഖയുടെ മദ്ധ്യസ്ഥതയാല്‍ ഏത്‌ അസാധ്യകാര്യവും സാധിച്ചുകിട്ടുമെന്നും മലാഖവഴി ദൈവത്തില്‍ നിന്ന്‌ ലഭിച്ച അനുഗ്രഹങ്ങള്‍ക്ക്‌ നന്ദി പറയണമെന്നും, പൈശാചിക ശക്തിയില്‍ നിന്ന്‌ രക്ഷനേടാന്‍ മാലാഖയോട്‌ നിരന്തരമയി പ്രാര്‍ത്ഥിക്കണമെന്നും അച്ചന്‍ തന്റെ വചന സന്ദേശത്തില്‍ ഉത്‌ബോധിപ്പിച്ചു.

 

 

ദര്‍ശന സമുഖത്തിലെ അംഗങ്ങള്‍ അംശവസ്‌ത്രങ്ങള്‍ ധരിച്ച്‌ വിശുദ്ധ കുര്‍ബാനയിലും പ്രാര്‍ത്ഥനയിലും പങ്കെടുത്തു. ദിവ്യബലിക്കുശേഷം മാലാഖയുടെ നൊവേന, തിരുസ്വരൂപ വണക്കം, കഴുന്നെടുക്കല്‍, നേര്‍ച്ചകാഴ്‌ച സമര്‍പ്പണം എന്നിവ നടന്നു. ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തിയത്‌ ചിക്കാഗോയിലുള്ള നീണ്ടൂര്‍ ഇടവകാംഗങ്ങളാണ്‌. ചര്‍ച്ച്‌ എക്‌സിക്യൂട്ടീവ്‌ അംഗങ്ങള്‍, അള്‍ത്താര ശുശ്രൂഷികള്‍, ഗായകസംഘം, സിസ്റ്റേഴ്‌സ്‌ എന്നിവര്‍ തിരുനാള്‍ ക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി.തിരുനാള്‍ പ്രസുദേന്തിമാരായ നീണ്ടുര്‍ ഇടവകാംഗങ്ങള്‍ തയാറാക്കിയ സ്‌നേഹവിരുന്നോടെ പരിപാടികള്‍ക്ക്‌ സമാപനമായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.