You are Here : Home / USA News

സീറോ മലബാര്‍ കലാമേള: റോസ്‌ മാത്യു കലാതിലകം, ജസ്റ്റിന്‍ ജോസഫ്‌ കലാപ്രതിഭ

Text Size  

Story Dated: Wednesday, May 20, 2015 03:22 hrs UTC

ബീന വള്ളിക്കളം

ഷിക്കാഗോ: സീറോ മലബാര്‍ കള്‍ച്ചറല്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ നടത്തിയ അത്യാവേശകരമായ `കലാമേള 2015'-ല്‍ റോസ്‌ മാത്യു കലാതിലകവും, ജസ്റ്റിന്‍ ജോസഫ്‌ കലാപ്രതിഭയുമായി. കലാതിലകമായ റോസ്‌ മാത്യു ഉറുമ്പുക്കല്‍ ബിനുവിന്റേയും ബീനയുടേയും മകളാണ്‌. ടിന്‍ലി പാര്‍ക്കിലെ മില്ലനിയം സ്‌കൂളില്‍ ഗിഫ്‌റ്റഡ്‌ ആന്‍ഡ്‌ ടാലന്റ്‌ പ്രോഗ്രാമിലെ അഞ്ചാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയായ ഈ കൊച്ചു മിടുക്കി പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും ഒരുപോലെ മികവു പുലര്‍ത്തുന്നു. ട്രീക്ക്‌ ടീമിലും, സ്‌പെല്ലിംഗ്‌ ബീയിലും ജില്ലാ തലത്തില്‍ സ്‌കൂളിനെ പ്രതിനിധീകരിച്ച റോസ്‌ സ്‌കൂള്‍ ഗായകസംഘത്തിലെ അംഗവുമാണ്‌. കഴിഞ്ഞവര്‍ഷവും കലാതിലകമായിരുന്നു. മലയാളഗാനം, ഭക്തിഗാനം, ഫോക്‌ ഡാന്‍സ്‌, സിനിമാറ്റിക്‌ ഡാന്‍സ്‌ എന്നീ ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടി 20 പോയിന്റുകളോടെയാണ്‌ കലാതിലകപട്ടം കരസ്ഥമാക്കിയത്‌.

 

കലാപ്രതിഭ ജസ്റ്റിന്‍ ജോസഫ്‌ ഇതു മൂന്നാം തവണയാണ്‌ തുടര്‍ച്ചയായി കലാപ്രതിഭാ സ്ഥാനം നേടിയത്‌. പെരുകോണില്‍ മാത്യുവിന്റേയും, സൂബിയുടേയും മകനായ ഈ മിടുക്കന്‍ ഒര്‍ലാന്റ്‌ പാര്‍ക്ക്‌ സെഞ്ചുറി സ്‌കൂളിലെ ഏഴാം ക്ലാസ്‌ ഹോണര്‍ സ്റ്റുഡന്റാണ്‌. ബാസ്‌കറ്റ്‌ ബോള്‍, ട്രാക്ക്‌ ടീം എന്നിവയോടൊപ്പം സ്റ്റുഡന്റ്‌ കൗണ്‍സില്‍, സ്‌പീച്ച്‌ ക്ലബ്‌, ഇല്ലിനോയി മാത്തമാറ്റിക്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ അക്കാഡമി ഫ്യൂഷന്‍ പ്രോഗ്രാമിലും സജീവമായി പങ്കെടുക്കുന്നു. മലയാളം, ഇംഗ്ലീഷ്‌ പ്രസംഗം, ഇന്‍സ്‌ട്രുമെന്റല്‍ മ്യൂസിക്‌, വെസ്റ്റേണ്‍ ഡാന്‍സ്‌ എന്നിവയില്‍ ഒന്നാംസ്ഥാനവും, ഫാന്‍സി ഡ്രസില്‍ രണ്ടാം സ്ഥാനവും നേടി 23 പോയിന്റുകളോടെയാണ്‌ ജസ്റ്റിന്‍ കലാപ്രതിഭാ പട്ടം നേടിയത്‌. കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍ കുട്ടികളെ അനുമോദിച്ച്‌ സംസാരിക്കുകയും ട്രോഫികള്‍ നല്‍കുകയും ചെയ്‌തു. അസി. വികാരി ഫാ. റോയ്‌ മൂലേച്ചാലില്‍, അക്കാഡമി ഡയറക്‌ടര്‍ ബീന വള്ളിക്കളം, ബോര്‍ഡ്‌ അംഗങ്ങളായ ലിന്‍സി വടക്കുഞ്ചേരി, ഷെന്നി പോള്‍ എന്നിവരും കുട്ടികളുടെ പരിശ്രമങ്ങളെ ശ്ശാഘിക്കുകയും, തുടര്‍ന്നും ദൈവദത്തമായ കഴിവുകളെ ഉത്തരവാദിത്വബോധത്തോടെ കൊണ്ടുപോകുവാന്‍ ആശംസകളും പ്രാര്‍ത്ഥനകളും നേരുകയും ചെയ്‌തു. ട്രസ്റ്റി ഷാബു മാത്യു, ഫ്രാന്‍സീസ്‌ ഇല്ലിക്കല്‍ എന്നിവരും വേദിയിലുണ്ടായിരുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രവര്‍ത്തിക്കുന്ന അക്കാഡമിയുടെ പ്രവര്‍ത്തനങ്ങളില്‍ തുടര്‍ന്നുള്ള സഹകരണം ബോര്‍ഡ്‌ അംഗങ്ങള്‍ അഭ്യര്‍ത്ഥിക്കുകയുണ്ടായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.