You are Here : Home / USA News

സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം

Text Size  

Story Dated: Wednesday, May 20, 2015 03:23 hrs UTC

ബീന വള്ളിക്കളം

ഷിക്കാഗോ: അപ്പത്തിന്റേയും വീഞ്ഞിന്റേയും സാദൃശ്യത്തില്‍ മിശിഹായുടെ തിരുശരീരവും തിരു രക്തവും ആത്മാവും ദൈവസ്വഭാവവും അടങ്ങിയ കൂദാശയായ വിശുദ്ധ കുര്‍ബാന സീറോ മലബാര്‍ കത്തീഡലില്‍ രൂപതാ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്തില്‍ നിന്ന്‌ കുട്ടികള്‍ ആദ്യമായി സ്വീകരിച്ചു. മെയ്‌ 16-ന്‌ നടന്ന ഭക്തിസാന്ദ്രമായ ഈ കൂദാശാ കര്‍മ്മത്തില്‍ ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍, അസി. വികാരി ഫാ. റോയ്‌ മൂലേച്ചാലില്‍, രൂപതാ ചാന്‍സിലര്‍ ഫാ. സെബാസ്റ്റ്യന്‍ വേത്താനം, രൂപതാ ഫിനാന്‍സ്‌ ഓഫീസര്‍ ഫാ. പോള്‍ ചാലിശേരി, ഫാ. സെബാസ്റ്റ്യന്‍ വടക്കേചിറയത്ത്‌, ഫാ. സോണി ഏറ്റുപറയില്‍, ഫാ. ഫ്രെഡി വടക്കേല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. മഹത്തായ ഈ കൂദാശാ സ്വീകരണത്തിനായി കുഞ്ഞുങ്ങളെ ആത്മീയമായി ഒരുക്കിയത്‌ സി. മേരി അഗസ്റ്റിന്‍ സി.എം.സി, സി. റൂബി തെരേസ്‌ സി.എം.സി, റൂബി തോമസ്‌, ഫെമിയ മാരൂര്‍, ഫിയാനോ, ക്രിസ്റ്റി സെബാസ്റ്റ്യന്‍ എന്നീ മതബോധന അധ്യാപകരായിരുന്നു. കൂദാശാ ഒരുക്കങ്ങള്‍ക്ക്‌ മതബോധന സ്‌കൂള്‍ ഡയറക്‌ടര്‍ സി. ജസ്‌ലിന്‍ സി.എം.സി, അസി. ഡയറക്‌ടര്‍ ഡോ. ജയരാജ്‌ ഫ്രാന്‍സീസ്‌, രജിസ്‌ട്രാര്‍ സോണി തേവലക്കര, സെക്രട്ടറി റാണി കാപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

ടോം ജോസ്‌ പരിശീലിപ്പിച്ച ഗാനങ്ങള്‍ കുട്ടികള്‍ മനോഹരമായി ആലപിച്ചു. ജനറല്‍ കോര്‍ഡിനേറ്ററായ സജി മണ്ണഞ്ചേരിലിനോടൊപ്പം അനേകം മാതാപിതാക്കള്‍ കുഞ്ഞുങ്ങളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണാനുഭവം ഓര്‍മ്മയിലെന്നും തങ്ങിനില്‍ക്കുന്ന ഒന്നായിത്തീര്‍ക്കുവാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചു. ചടങ്ങുകള്‍ക്കുശേഷം സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.