You are Here : Home / USA News

ലോകമലയാളി കൌണ്‍സിൽ ,ന്യു ജഴ്‌സി , ഇരുപതാം വാർഷിക ദിനാഘോഷം ഉജ്വലമായി ആഘോഷിക്കുന്നു

Text Size  

Story Dated: Wednesday, May 27, 2015 09:32 hrs UTC

-ജിനേഷ് തമ്പി ന്യു ജഴ്‌സി : ന്യു ജഴ്‌സിയിലെ ലോകമലയാളി കൌണ്‍സിൽ ഇരുപതാം വാർഷിക ദിനാഘോഷം ജൂണ്‍ 6 , 20 ദിവസങ്ങളിൽ വൈവിധ്യമായ പരിപാടികളോടെ പ്രൌഡഗംഭീരമായി ആഘോഷിക്കുന്നു . ന്യു ജഴ്‌സിയിലെ എഡിസണിൽ സ്ഥിതി ചെയ്യുന്ന എഡിസണ്‍ഹോട്ടലിൽ ജൂണ്‍ 6 നു രാവിലെ ഒൻപത് മണിക്ക് യൂത്ത് എംപവർമെന്റ് എന്ന വിഷയത്തിൽ സെമിനാറും വൈകുന്നേരം ഫാമിലി നൈറ്റ്‌ ഡിന്നർ ഉം സംഘാടകർ അണിനിരത്തിയിട്ടുണ്ട് . ലോകമെമ്പാടുമുള്ള ലോകമലയാളി കൌണ്‍സിൽ ശൃംഖലകളുടെ ഏകീകരണ പ്രഖ്യാപനത്തിന് ശേഷം അനേക രാജ്യങ്ങളിൽ പ്രവർത്തിച്ചു വരുന്ന ലോക മലയാളി കൌണ്‍സിൽ പ്രവാസി പ്രതിനിധികൾ ഇരുപതാം വാർഷിക ദിനാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി പ്രവർത്തിച്ചു വരികയാണ്‌ ആഘോഷങ്ങളുടെ തുടർച്ചയായി ജൂണ്‍ 20 'നു ന്യു ജഴ്‌സിയിലെ Renaissance woodbridge Hotel, Iselin 'il അവാർഡ്‌ നൈറ്റ്‌ /ഡിന്നർ സജ്ജമാക്കിയിട്ടുണ്ട് . വിവിധ മേഖലകളിലെ അതുല്യ പ്രതിഭകളെ ഈ ചടങ്ങിൽ ആദരിക്കുന്നതാണ് ന്യു ജഴ്‌സിയിൽ നടക്കുന്ന ഈ രണ്ടു പരിപാടികളിലേക്കും പ്രവാസിസമൂഹത്തിലെ എല്ലാവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി ജോയിന്റ് സംഘാടക കമ്മിറ്റി അംഗങ്ങൾ അറിയിച്ചു. ഇന്ത്യൻ consulate പ്രതിനിധികളും, പ്രാദേശിക രാഷ്ട്രീയ നേതാക്കളും ആഘോഷങ്ങളിൽ സജീവ സാന്നിധ്യം അറിയിച്ചിട്ടുണ്ട് വാർത്ത‍ അയച്ചത് ജിനേഷ് തമ്പി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.