You are Here : Home / USA News

അയ്യപ്പസേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ മഹാഭാഗവത കഥനം ജൂണ്‍ 5,6,7 തീയതികളില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, June 02, 2015 05:05 hrs UTC

ഷിക്കാഗോ: അയ്യപ്പസേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഭാഗവത ആചാര്യനായ ബ്രഹ്മശ്രീ പെരുമ്പള്ളി കേശവന്‍ നമ്പൂതിരിപ്പാടിന്റെ മഹാഭാഗവത കഥനം സംഘടിപ്പിക്കുന്നു. മൂന്നു ദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ ഭാഗവത പ്രഭാഷണ പരമ്പരയില്‍ ശ്രീകൃഷ്‌ണ മാഹാത്മ്യം, ശ്രീ വിഷ്‌ണു നാമജപം, മഹാഭാഗവത സമര്‍പ്പണം എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. 3000 ബിസിയില്‍ മഹാഋഷിയായ ശ്രീ വേദവ്യാസനാല്‍ രചിക്കപ്പെട്ട ശ്രീ മഹാഭാഗവതമെന്ന പുണ്യ ഗ്രന്ഥം ശ്രവിക്കുന്നതും പഠിക്കുന്നതും ഹിന്ദുക്കള്‍ക്ക്‌ ഒരു പുണ്യ പ്രവര്‍ത്തിയും മോക്ഷമാര്‍ഗവും ആയി കരുതപ്പെടുന്നു. ശ്രീ മഹാഭാഗവത കഥനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച പുണ്യാത്മാവായ ബ്രഹ്മശ്രീ പെരുമ്പള്ളി കേശവന്‍ നമ്പൂതിരിപ്പാടിന്റെ ഈ സംഭാഷണ പരമ്പരയിലേക്ക്‌ എല്ലാ വിശ്വാസികളെയും അയ്യപ്പ സേവാ സംഘം സ്വാഗതം ചെയ്‌തു കൊള്ളുന്നു. ജൂണ്‍ 5,6,7 എന്നീ ദിവസങ്ങളില്‍ നേപ്പര്‍വില്ലില്‍ നടത്തപ്പെടുന്ന ഈ പ്രഭാഷണ പരന്‌പരയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ (331) 2132232 എന്ന നന്‌പരില്‍ അല്ലെങ്കില്‍ AyyappaSevaSanghamTeam@Gmail.com എന്ന ഇമെയിലില്‍ ബന്ധപ്പെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.