You are Here : Home / USA News

തൊണ്ണൂറ്റൊന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘സംഗീത സന്ധ്യ’

Text Size  

Story Dated: Friday, June 05, 2015 11:39 hrs UTC

ഡാളസ്: ജൂണ്‍ ആറാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന തൊണ്ണൂറ്റൊന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘സംഗീത സന്ധ്യ’ ആയി ആചരിക്കുന്നു. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സുപരിചിത ഗായകനായ നൈനാന്‍ കോടിയാട്ടാണ് സംഗീത സന്ധ്യയില്‍ ഗാനാലാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സംഗീത സന്ധ്യയില്‍ പങ്കെടുത്ത് ഗാനങ്ങള്‍ ആലപിക്കുവാനും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുവാനും താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും ഗായികാഗായകന്മാരെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. 2015 മെയ്‌ രണ്ടാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച തൊണ്ണൂറാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ ‘പ്രൊഫ. ജോസഫ്‌ മുണ്ടശ്ശേരിയും മലയാള സാഹിത്യവും’ എന്ന വിഷയത്തില്‍ ഗൌരവമേറിയ ചര്‍ച്ചകള്‍ നടക്കുകയുണ്ടായി.

 

നിരൂപണ സാഹിത്യത്തില്‍ മുണ്ടശ്ശേരി മാഷിന്‍റെ സംഭാവനകളെ മുന്‍ നിറുത്തിയായിരുന്നു ചര്‍ച്ചകള്‍. കുറവിലങ്ങാട് ദേവമാതാ കോളേജിലെ മലയാള ഭാഷാ വിഭാഗം അദ്ധ്യാപികയും പ്രമുഖ സാഹിത്യകാരിയുമായ ഡോ: ബ്രിന്‍സി മാത്യു ആയിരുന്നു പ്രസ്തുത വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്‌. മുണ്ടശ്ശേരിയുടെ സാഹിത്യ പരിശ്രമങ്ങളിലെയ്ക്ക് ആഴത്തില്‍ ഇറങ്ങിയുള്ള ഒരു പഠനമായിരുന്നു പ്രബന്ധം. മുണ്ടശ്ശേരി മാഷിന്‍റെ കൃതികള്‍ക്ക് ഇന്നും മലയാള ഭാഷയില്‍ സുപ്രധാനമായ ഒരു സ്ഥാനമുണ്ടെന്ന് ചര്‍ച്ചകളിലൂടെ വെളിവാക്കപ്പെടുകയുണ്ടായി. പ്രൊഫ. ജോസഫ്‌ മുണ്ടശ്ശേരിയുടെ മകന്‍ ജോസ് മുണ്ടശ്ശേരി, പ്രൊഫ. എം. ടി. ആന്റണി, അച്ചാമ്മ ചന്ദര്‍ശേഖരന്‍, ഡോ:തെരേസ ആന്റണി, ഡോ: എന്‍. പി. ഷീല, ഡോ. ആനി കോശി, ജോസഫ്‌ നമ്പിമഠം, മൈക്ക് മത്തായി, എ. സി. ജോര്‍ജ്ജ്, രാജു തോമസ്‌, സന്തോഷ്‌, സജി കരിമ്പന്നൂര്‍, വര്‍ഗീസ്‌ സ്കറിയ, ജോണ്‍ തോമസ്‌, ജേക്കബ്‌ തോമസ്‌, കുരുവിള ജോര്‍ജ്ജ്, വര്‍ഗീസ് എബ്രഹാം സരസോട്ട, പി. വി. ചെറിയാന്‍, എന്‍. എം. മാത്യു, അബ്ദുല്‍ പുന്നയൂര്‍ക്കുളം, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.

 

എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യശനിയാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്റേ്റണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് ..... 1-857-232-0476 കോഡ് 365923 ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , internationalmalayalam@gmail.com എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 813-389-3395, 972-505-2748 Join us on Facebook https://www.facebook.com/groups/142270399269590/

അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം എല്ലാ ആദ്യശനിയാഴ്ചയും വൈകിട്ട് 8:00 മണി മുതല്‍ 10:00 മണി വരെ (EST) വിളിക്കേണ്ട നമ്പര്‍: 1-857-232-0476 കോഡ് 365923 വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : 1-813-389-3395 or 1-972-505-2748 e-mail: sahithyasallapam@gmail.com or jain@mundackal.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.