You are Here : Home / USA News

ചിക്കാഗോ കെ.സി.എസ്‌. സീനിയര്‍ സിറ്റിസണ്‍ പ്രവര്‍ത്തനോത്‌ഘാടനം

Text Size  

Story Dated: Friday, June 05, 2015 02:36 hrs UTC

ജീനോ കോതാലടിയില്‍

 

ചിക്കാഗോ: ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ പോഷകസംഘടനയായ സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെ പ്രവര്‍ത്തനോത്‌ഘാടനം കെ.സി.എസ്‌. പ്രസിഡന്റ്‌ ജോസ്‌ കണിയാലി നിര്‍വ്വഹിച്ചു. യോഗത്തില്‍ കോര്‍ഡിനേറ്റര്‍ തോമസ്‌ കല്ലിടുക്കില്‍ അദ്ധ്യക്ഷത വഹിച്ചു. മാത്യു പുളിക്കത്തൊട്ടിയില്‍, ജീനോ കോതാലടിയില്‍, സണ്ണി ഇടിയാലില്‍, ബാബു കുന്നശ്ശേരില്‍ എന്നിവര്‍ പ്രസംഗിച്ചു. ജോര്‍ജ്ജ്‌ പുതുശ്ശേരില്‍ ഭാവി പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ജേക്കബ്‌ പുല്ലാപ്പള്ളില്‍, ജേക്കബ്‌ മണ്ണാര്‍കാട്ടില്‍, മേരി കദളിമറ്റം, റ്റോമി കണ്ണാല എന്നിവര്‍ പരിപാടിക്ക്‌ നേതൃത്വം നല്‍കി. യോഗത്തോടനുബന്ധിച്ച്‌ മാതാവിന്റെ വണക്കമാസാചരണവും നടത്തപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.