You are Here : Home / USA News

ഫാ. ജോസ്‌ കണ്ടത്തിക്കുടിയുടെ പൗരോഹിത്യം പ്രചോദനപരം : മാര്‍ യൗസേബിയോസ്‌

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Friday, June 05, 2015 02:41 hrs UTC

ഫാ. ജോസ്‌ കണ്ടത്തിക്കുടിയുടെ പൗരോഹിത്യം പ്രചോദനപരം : മാര്‍ യൗസേബിയോസ്‌ - ഷോളി കുമ്പിളുവേലി Picture ന്യൂയോര്‍ക്ക്‌: വൈദികനെന്ന നിലയില്‍ ഫാ. ജോസ്‌ കണ്ടത്തിക്കുടിയുടെ പ്രവര്‍!ത്തനങ്ങള്‍, ആത്മായര്‍ക്കു മാത്രമല്ല വൈദികര്‍ക്കും പ്രചോദനമാണെന്ന്‌ സിറോ മലങ്കര എക്‌സാര്‍ക്കേറ്റ്‌ ബിഷപ്പ്‌ തോമസ്‌ മാര്‍ യാസേബിയോസ്‌ അഭിപ്രായപ്പെട്ടു.ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സിറോ മലബാര്‍ ഫൊറോന ഇടവക വികാരി ഫാ. ജോസ്‌ കണ്ടത്തിക്കുടിയുടെ സപ്‌തതി ആഘോഷങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു കൊണ്ട്‌ സംസാരിക്കുകയായിരുന്നു തിരുമേനി. കഠിനമായ ആരോഗ്യ പ്രശ്‌നങ്ങള്‍ വെല്ലുവിളികള്‍ ഉയര്‍ത്തിയപ്പോഴും നന്മ, സ്‌നേഹം, പ്രത്യാശ ഇവ സമൂഹത്തിലും സഭയിലും പരത്തുവാന്‍ ജോസച്ചന്‌ കഴിഞ്ഞു വെന്ന്‌ മാര്‍ യൗസേബിയോസ്‌ പറഞ്ഞു. സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ സന്ദേശം അസി. വികാരി ഫാ. റോയിസന്‍ മേനോലിക്കല്‍ വായിച്ചു. ഷിക്കാഗോ രൂപതാ അധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെ സന്ദേശം കൈക്കാരന്‍ ആന്റണി കൈതാരത്തും ഡല്‍ഹി - ഫരീദാ ബാദ്‌ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ കുര്യാക്കോസ്‌ ഭരണിക്കുളങ്ങരയുടെ സന്ദേശം ഡോ. ആനി മണ്ണാംഞ്ചേരിയും മാനന്തവാടി രൂപതാ ബിഷപ്പ്‌ മാര്‍ ജോസ്‌ പൊരുന്തേടത്തിന്റെ സന്ദേശം ജിന്‍സന്‍ ചരളിലും ഷിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയ്‌ ആലപ്പാട്ടിന്റെ സന്ദേശം ജോവിന്‍ തുണ്ടത്തിലും യോഗത്തില്‍ വായിച്ചു. തുടര്‍ന്ന്‌ ഫാ. തോമസ്‌ കടുകപ്പളളി, ഫാ. ലിഗോറി ജോണ്‍സന്‍, ഫാ. ജേക്കബ്‌ ക്രിസ്റ്റി, ഫാ. ജേക്കബ്‌ കട്ടക്കല്‍, ഫാ. സൈമന്‍ പളളിപ്പറമ്പി ല്‍ കൂടാതെ വിവിധ സംഘടനകളെ പ്രതിനിധികരിച്ചു കൊണ്ട്‌, ജോസഫ്‌ കാഞ്ഞമല, ജോര്‍ജ്‌ കണ്ടംകുളം, സാബു ഉലുത്തവാ, ചിന്നമ്മ പുതുപറമ്പില്‍, ലീലാ മാരേട്ട്‌, കെ. ജെ. ഗ്രിഗറി, ആലീസ്‌ വാളി പ്ലാക്കല്‍, ഷാജി സഖറിയാ, ബെന്നി മുട്ടപ്പളളി സാവിയോ, ചിറപ്പുറത്ത്‌, ജോബ്‌ ആറാംചേരി, വല്‍സാ മുണ്ടക്കല്‍, ജിമ്മി ഞാറകുന്നേല്‍, കെസിയാ കുമ്പിളുവേലില്‍, ജോബി കിടാരം, ടോം തോമസ്‌, ലാലി കളപ്പുരക്കല്‍, ലില്ലിക്കുട്ടി ഇല്ലിക്കല്‍, പുഷ്‌പ തോലാനി എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട്‌ സംസാരിച്ചു. ഷീലെസമിറമവേശസൗറശ1 കൈക്കാരന്മാരായ സണ്ണി കൊല്ലറക്കല്‍, സഖറിയാസ്‌ ജോണ്‍, ആന്റണി കൈതാരത്ത്‌ എന്നിവര്‍ ചേര്‍ന്ന്‌ ഇടവകയുടെ ഉപഹാരം ജോസച്ചന്‌ നല്‍കി. തുടര്‍ന്ന്‌ ഫാ. ജോസ്‌ കണ്ടത്തിക്കുടി മറുപടി പ്രസംഗം നടത്തി. അസി. വികാരി ഫാ. റോയിസന്‍ മേനോലിക്കല്‍ സ്വാഗതവും സഖറിയാസ്‌ ജോണ്‍ നന്ദിയും പറഞ്ഞു. ഷോളി കുമ്പിളുവേലി എംസിയായി പരിപാടികള്‍ നിയന്ത്രിച്ചു. ജോജോ ഒഴുകയില്‍ ജയ്‌ കണ്ണേറ്റു മാലിയില്‍, ഓള്‍ഗാ സുനില്‍ പുതുപറമ്പില്‍, റോയി കണ്ണേറ്റു മാലിയില്‍, ജോര്‍ജ്‌ കൊക്കാട്ട്‌, ഷാജി വെളളായിപ്പറമ്പില്‍ വില്‍സന്‍ വെളിച്ചം പറമ്പില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.