You are Here : Home / USA News

ഫോമയുടെ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേയ്‌ക്ക്‌ സണ്ണി എബ്രഹാം

Text Size  

Story Dated: Thursday, June 11, 2015 10:51 hrs UTC

ഫിലഡല്‍ഫിയ: ഫോമാ നാഷണല്‍ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേയ്‌ക്ക്‌ ശ്രീ സണ്ണി എബ്രഹാമിനെ നോമിനേറ്റ്‌ ചെയ്‌തതായി `കലാ മലയാളി അസോസിയേഷന്‍ ഓഫ്‌ ഡലാവേര്‍വാലി' അധ്യക്ഷന്‍ തോമസ്‌ എബ്രഹാം പത്രക്കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ 38 വര്‍ഷക്കാലയലവിനുള്ളില്‍ പലതവണ കലയുടെ പ്രസിഡന്റ്‌ സ്ഥാനം ഉള്‍പ്പെടെയുള്ള പദവികള്‍ ഉത്തരവാദിത്തതോടെ ഏറ്റെടുത്ത്‌ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചിട്ടുള്ള സണ്ണി എബ്രഹാം കലയുടെ സ്ഥാപക നേതാക്കളില്‍ ഒരാള്‍ കൂടിയാണ്‌. അര നൂറ്റാണ്ടു മുന്‍പ്‌ ബാലജനസഖ്യത്തിലൂടെ സംഘടനാ രംഗത്തേയ്‌ക്ക്‌ കടന്നു വന്ന സണ്ണി എബ്രഹാം യുവജനപ്രസ്ഥാനങ്ങളിലും മുംബൈയിലെ മലയാളി സംഘടനയിലും പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുമായാണ്‌ 1975 ല്‍ അമേരിക്കയിലേക്ക്‌ കടന്നുവരുന്നത്‌. ഫോമയുടെ രൂപീകരണത്തിനു മുന്‍പുണ്ടായിരുന്ന സംയുക്തസംഘടനയുടെ നാഷണല്‍ കമ്മിറ്റി മെമ്പറായും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം പ്രഥമ ന്യൂയോര്‍ക്ക്‌ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുകയും രണ്ടാമത്തെ കണ്‍വെന്‍ഷന്‍ ഫിലാഡല്‍ഫിയായില്‍ നടന്നപ്പോള്‍ നേതൃത്വം നല്‌കുകയും ചെയ്‌തു.

 

ഇപ്പോള്‍ ഫോമായുടെ നാഷണല്‍ കമ്മിറ്റി മെമ്പറായി പ്രവര്‍ത്തിക്കുന്ന സണ്ണി എബ്രഹാം 2014 ലെ വാലി ഫോര്‍ജ്‌ കണ്‍വെന്‍ഷന്റെ വിജയശില്‍പികളില്‍ ഒരാളാണ്‌. ശശിധരന്‍ നായര്‍, ബേബി ഊരാളില്‍, ജോണ്‍ ടൈറ്റസ്‌ എന്നിവരുടെ അധ്യക്ഷകാലങ്ങളില്‍ ഫോമ ദേശീയ കമ്മിറ്റി അംഗമായിരുന്ന സണ്ണി എബ്രഹാം മൂന്നു തവണ ജിമ്മി ജോര്‍ജ്‌ മെമ്മോറിയല്‍ വോളി ബോള്‍ ടൂര്‍ണമെന്റിന്റെ മുഖ്യ കണ്‍വീനറായി നേതൃത്വം കൊടുത്തിട്ടുണ്ട്‌. ഫിലാഡല്‍ഫിയ മാര്‍ത്തോമാ ദേവാലയത്തിന്റെ സ്ഥാപക അംഗമായ സണ്ണി എബ്രഹാം, വൈസ്‌ പ്രസിഡന്റ്‌, സഭയുടെ കൗണ്‍സില്‍ , അസ്സംബ്ലി , മണ്ഡലം എന്നീ തലങ്ങളിലും എക്യുമെനിക്കല്‍ പ്രസ്ഥാനത്തിലും ആത്മാര്‍ഥതയോടെ പ്രവര്‍ത്തിച്ച്‌ തന്റെ നേതൃപാടവം തെളിയിച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്റെ പ്രവര്‍ത്തനപരിചയവും , നേതൃത്വവും, ദേശീയ അന്തര്‍ ദേശീയ സുഹൃദ്‌ബന്ധങ്ങളും ഫോമയ്‌ക്കും അമേരിക്കന്‍ മലയാളികള്‍ക്കും ഗുണകരമായിരിക്കും എന്ന്‌ തോമസ്‌ എബ്രഹാം വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.