You are Here : Home / USA News

ചിക്കാഗോ മലയാളീ അസോസിയേഷന്‍ വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരം നല്‌കുന്നു

Text Size  

Story Dated: Tuesday, June 30, 2015 11:47 hrs UTC

ജിമ്മി കണിയാലി

ചിക്കാഗോ മലയാളീ അസോസിയേഷന്‍ ഈ വര്‌ഷം ഹൈ സ്‌കൂള്‍ പഠനം പൂര്‌ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ നിന്നും വിദ്യാഭ്യാസ പ്രതിഭ പുരസ്‌കാരത്തിന്‌ അപേക്ഷകള്‍ ക്ഷണിക്കുവാന്‍ നടപടികള്‍ ആരംഭിച്ചു . ഈ വര്‌ഷം ഹൈ സ്‌കൂള്‍ പഠനം പൂര്‌തിയക്കിയ വിദ്യര്‌തികളുടെ മാതാപിതാക്കള്‍ ചിക്കാഗോ മലയാളീ അസോസിയേഷന്‍ നിലവിലുള്ള അംഗങ്ങള്‍ ആണെങ്കില്‍ ഈ പുരസ്‌കാരത്തിന്‌ അപേക്ഷിക്കാവുന്നതാണ്‌. തൊമ്മന്‍ പൂഴികുന്നേല്‍ (ചെയര്‍മാന്‍ ), ടോമി അമ്പനാട്ട്‌ , ബിജി സി മാണി , ജിമ്മി കണിയാലി എന്നിവര്‌ അംഗങ്ങളായുള്ള കമ്മിറ്റി ആണ്‌ ഈ പുരസ്‌കാരത്തിന്റെ കാര്യങ്ങള്‍ ക്രൊദീ കരിക്കുന്നത്‌. സാബു നടുവീട്ടില്‍ sponsor ചെയ്‌ത ഉതുപ്പാന്‍ നടുവീട്ടില്‍ മെമ്മോറിയല്‍ scholarship ഉം പ്രശംസ പത്രവും പുരസ്‌കാര ജേതാവിന്‌ ഓഗസ്റ്റ്‌ 29 നു ( Maine East High School ) നടക്കുന്ന ഓണം ആഘോഷ പരിപാടികളുടെ അവസരത്തില്‍ സമ്മാനിക്കുന്നത്‌ ആയിരിക്കും .

 

 

ACT യുടെ മാര്‍ക്കു, ഹൈസ്‌കൂള്‍ GPA എന്നിവ കൂടാതെ മറ്റെല്ലാതരത്തിലും ഉള്ള പ്രവര്‌ത്തനങ്ങളും ( Etxra Curricular Activities ) , സാമൂഹ്യ സേവന പ്രവര്‌ത്തനങ്ങളും , മറ്റു കലാ സംസകരിക കഴിവുകളും അവലോകനം ചെയ്‌തതിനു ശേഷം ആയിരിക്കും പുരസ്‌കാര ജേതാവിനെ നിര്‍ണയിക്കുന്നത്‌ . ഈ വിദ്യാഭ്യാസ പ്രതിഭ പുരസ്‌കാരത്തിന്റെ അപേക്ഷ ഫോറവും മറ്റു വിശദമായ വിവരങ്ങളും ചിക്കാഗോ മലയാളീ അസോസിയേഷന്‍ വെബ്‌സൈറ്റില്‍ (www.chicagomalayaleeassociation.org) നിന്നും ലഭിക്കുന്നതാണ്‌. ഈ പുരസകാരത്തിന്റെ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2015 ജൂലൈ 31 ആണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.