You are Here : Home / USA News

ട്രൈസ്‌റ്റേറ്റ് കേരളാ ഫോറത്തിന്റെ 'ഓര്‍മ്മകള്‍ ഉണര്‍ത്തും പൊന്നോണം' ഓഗസ്റ്റ് 23ന് ഫിലാഡല്‍ഫിയായില്‍

Text Size  

Story Dated: Tuesday, June 30, 2015 11:51 hrs UTC

ജോര്‍ജ്ജ് ഓലിക്കല്‍

ഫിലാഡല്‍ഫിയ: ഡലവേര്‍ വാലിയിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം 'ഓര്‍മ്മകള്‍ ഉണര്‍ത്തും പൊന്നോണം' എന്ന ആഘോഷപരിപാടി സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 23 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2മണി മുതല്‍ രാത്രി 8 മണിവരെയാണ് ആഘോഷ പരിപാടികള്‍. സെന്റ് തോമസ് സീറോ മലബാര്‍ ഓഡിറ്റോറിയം 608 വെല്‍ഷ് റോഡ്, ഫിലാഡല്‍ഫിയ, 19115 ലാണ് ആഘോഷ പരിപാടികള്‍ അരങ്ങേറുന്നത്.
 
അമേരിക്കയിലെ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന സാംസ്‌ക്കാരിക സമ്മേളനം, കേരള തനിമയും സംസ്‌ക്കാരവും വിളിച്ചറിയ്ക്കുന്ന സാംസ്‌ക്കാരിക ഘോഷയാത്ര, തെയ്യം, പുലിക്കളി, തിരുവാതിരകളി, വിവിധ നൃത്ത വിദ്യാലയങ്ങള്‍ അവതരിപ്പിയ്ക്കുന്ന നൃത്തങ്ങള്‍ ഗാനമേള, വിഭവസമൃദ്ധമായ ഓണസദ്യ, എന്നിവയ്ക്ക് പുറമേ, ഓഗസ്റ്റ് 15നും, 23 നും നടക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റ്, കര്‍ഷക രന്തം അവാര്‍ഡ് ദാനം, സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരെ ആദരിയ്ക്കല്‍ എന്നീ പരിപാടികളും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുമെന്ന് ട്രൈസ്‌റ്റേറ്റ് കേരളാഫോറം ചെയര്‍മാന്‍ രാജന്‍ സാമുവല്‍ അറിയിച്ചു.
 
ഫിലാഡല്‍ഫിയായിലും പരിസരപ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന പതിനഞ്ച് സംഘടനകളുടെ സാരഥികള്‍ ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ഗൃഹാതുരത്വമുണര്‍ത്തുന്ന മലയാളികളുടെ ഈ ഉത്സവത്തിന്റെ വിജയത്തിനായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഓണാഘോഷ ചെയര്‍മാന്‍: റോണി വറുഗീസ്, കള്‍ച്ചറല്‍ പ്രോഗ്രാം: ഷിബു ജോണ്‍, ജെയ്‌സണ്‍ വറുഗീസ്, ജിനുമോന്‍ തോമസ്, വോളിബോള്‍: എം.സി.സേവ്യര്‍, ജോസഫ് തോമസ്, കര്‍ഷക രത്‌നം: ഫിലിപ്പോസ് ചെറിയാന്‍, അവാര്‍ഡ്: ജോര്‍ജ്ജ് ഓലിക്കല്‍, ഫണ്ട് റെയിസിംഗ്: ഷാജി മിറ്റത്താനി, ഘോഷയാത്ര: ജോസഫ് ഫിലിപ്പ്, റിസപ്ഷന്‍: സാജന്‍ വറുഗീസ്, ഓണസദ്യ: തോമസ് പി. മാത്യു, റോയി സാമുവേല്‍.
ട്രൈസ്‌റ്റേറ്റ് കേരള ഫോറത്തിലെ അംഗസംഘടനകളായ പമ്പ, കോട്ടയം അസ്സോസിയേഷന്‍, ഫ്രണ്ട്‌സ് ഓഫ് തിരുവല്ല, ഫ്രണ്ട്‌സ് ഓഫ് റാന്നി, എന്‍.എസ്.എസ് ഓഫ് പി.എ, എസ്.എന്‍.ഡി.പി, പിയാനോ, ഓര്‍മ്മ, ലാന, നാട്ടുക്കൂട്ടം ഫില്‍മ, മേള, ഇപ്‌കോ, CEMIO, ഫിലിസ്‌നാര്‍സ് എന്നീ സംഘടനകളെ ഏകോപിപ്പിയ്ക്കുന്നത്. രാജന്‍ സാമുവേല്‍(ചെയര്‍മാന്‍), സജി കരിംക്കുറ്റി, (ജനറല്‍ സെക്രട്ടറി), ഈപ്പന്‍ മാത്യു(ട്രഷറര്‍) എന്നിവര്‍ക്കൊപ്പം വൈസ് ചെയര്‍മാന്‍ന്മാരായ സുധ കര്‍ത്ത, ജോര്‍ജ്ജ് ഓലിക്കല്‍, അലക്‌സ് തോമസ്, സുരേഷ് നായര്‍, അസ്സോസിയേറ്റ് സെക്രട്ടറി മനോജ് ലാമണ്ണില്‍ എന്നിവരുമാണ് ആഘോഷപരിപാടികള്‍ ക്രമീകരിയ്ക്കുന്നത്.
ഡലവേര്‍വാലിയില്‍ സംഘടിപ്പിയ്ക്കുന്ന വന്‍മ്പിച്ച ഓണമഹോത്സവത്തിലേയ്ക്ക് ഏവരെയും സാദരം ക്ഷണിയ്ക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
രാജന്‍ സാമുവല്‍(ചെയര്‍മാന്‍): 215-435-1015
സജി കരിംക്കുറ്റി(സെക്രട്ടറി): 215-385-1963
ഈപ്പന്‍ മാത്യു(ട്രഷറര്‍): 215-221-4138.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.